Quantcast

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു; മരണം 100 കടന്നു

യമുനയിൽ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഉയർന്നു. ഹിമാചൽപ്രദേശിൽ നിരവധി റോഡുകൾ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി.

MediaOne Logo

Web Desk

  • Published:

    13 July 2023 1:11 AM GMT

North indian heavy rain continues
X

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ നൂറിലധികം പേർ മരിച്ചു. യമുനയിൽ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഉയർന്നു. ഹിമാചൽപ്രദേശിൽ നിരവധി റോഡുകൾ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതോടെയാണ് യമുനാ നദി ഡൽഹിയിൽ കരകവിഞ്ഞത്. 1978ന് ശേഷം ഇതാദ്യമായാണ് യമുനാ നദിയിലെ ജലനിരപ്പ് 207 അടിക്ക് മുകളിൽ ഉയരുന്നത്. 207.66 അടിയാണ് നിലവിൽ യമുനയിലെ ജലനിരപ്പ്. യമുനക്ക് സമീപം താമസിക്കുന്ന കർഷകർ ഉൾപ്പടെയുള്ളവരെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

സ്ഥിതി സങ്കീർണമായ സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. മന്ത്രിമാർ, മേയർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനാണ് ജനങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ നിർദേശം. ഡൽഹി സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഹിമാചൽപ്രദേശിൽ നിന്ന് ഹരിയാനയിലേക്ക് വെള്ളം തുറന്നുവിടുന്ന അളവ് കുറച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. യമുനയിലെ ജലനിരപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.

TAGS :

Next Story