Quantcast

'പുറത്തിറങ്ങിയാൽ പിശാച് തിന്നും'; ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഒരു ഗ്രാമം

നാലുവശത്തുനിന്ന് പിശാചുക്കൾ ഗ്രാമത്തെ ആക്രമിക്കുകയാണെന്നാണ് നാട്ടുകർ കരുതുന്നത്

MediaOne Logo

Web Desk

  • Published:

    21 April 2022 10:11 AM GMT

പുറത്തിറങ്ങിയാൽ പിശാച് തിന്നും; ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഒരു ഗ്രാമം
X

അമരാവതി: പിശാചിനെ ഒഴിവാക്കാൻ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഒരുമാസത്തിനിടെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നാലെയാണ് ഗ്രാമത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ലോക്ക്ഡൗണിനെ തുടർന്ന് വില്ലേജ് ഓഫീസ് അടഞ്ഞുകിടക്കുകയാണ്. ഗ്രാമത്തിന് പുറത്തുനിന്നുള്ള ആർക്കും ഇങ്ങോട്ടു പ്രവേശനം ഇല്ല. സ്‌കൂളുകളും അംഗൻവാടികളും പ്രവർത്തിക്കുന്നില്ല. ആശുപത്രി ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഗ്രാമത്തിൽ പ്രവേശിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ല.

ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ സർബുജിലി മണ്ഡലിലാണ് ഈ ഗ്രാമം. ഒഡീഷയുമായി അതിർത്തി പങ്കിടുന്നു. ലോക്ക്ഡൗൺ പിശാചിനെതിരെ പ്രവർത്തിക്കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരിൽ ചിലർക്ക് കടുത്ത പനി അനുഭവപ്പെട്ടു. നാലുപേർ മരിച്ചു. ഇത് പിശാച് ബാധയെ തുടർന്നാണെന്നാണ് നാട്ടുകാർ കരുതുന്നത്. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവർ ഒഡീഷയിലെ പുരോഹിതരെ കാണുകയും അവരുടെ നിർദേശപ്രകാരം ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുമായിരുന്നു.

നാലുവശത്തുനിന്ന് പിശാചുക്കൾ ഗ്രാമത്തെ ആക്രമിക്കുകയാണെന്നാണ് നാട്ടുകർ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഏപ്രിൽ 17 മുതൽ 25വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.

TAGS :

Next Story