Quantcast

ഓപറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും നോട്ടീസ്

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹൈദരാബാദിൽ ഹാജരാകണമെന്നാണ് നിർദേശം

MediaOne Logo

Web Desk

  • Updated:

    3 Dec 2022 7:58 AM

Published:

3 Dec 2022 7:54 AM

ഓപറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും നോട്ടീസ്
X

ന്യൂഡല്‍ഹി: ഓപറേഷൻ താമരയിലൂടെ തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും അന്വേഷണ സംഘത്തിന്റെ നോട്ടീസ്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹൈദരാബാദിൽ ഹാജരാകണമെന്നാണ് നിർദേശം.

ഇത് രണ്ടാം തവണയാണ് തെലങ്കാന എസ് ഐ ടി കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഡോ. ജഗ്ഗു സ്വാമിക്കും അന്വേഷണ സംഘം ഇന്ന് നോട്ടീസ് നൽകും. ജഗ്ഗു സ്വാമി ജോലി ചെയ്തിരുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തി നോട്ടീസ് കൈമാറുമെന്നാണ് വിവരം.

നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന തുഷാറിനും ജഗ്ഗു സ്വാമിക്കുമെതിരെ എസ് ഐ ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. പിന്നീട് തെലങ്കാന ഹൈക്കോടതി ഇരുവരുടേയും അറസ്റ്റ് തടയുകയും അന്വേഷണത്തോട് സഹകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story