Quantcast

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയുടെ ജാമ്യാപേക്ഷയിൽ സി.ബി.ഐക്ക് നോട്ടീസ്

ജൂലൈ 12ന് കേസ് വീണ്ടും പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    8 July 2024 10:06 AM GMT

k kavitha
X

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷയിൽ സി.ബി.ഐക്ക് നോട്ടീസ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്.

60 ദിവസത്തെ അന്വേഷണ കാലാവധി അവസാനിച്ചിട്ടും അപൂർണമായ കുറ്റപത്രമാണ് സി.ബി.ഐ സമർപ്പിച്ചതെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ജൂലൈ 12ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

നേരത്തെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 18 വരെ കോടതി നീട്ടിയിരുന്നു. ഏപ്രിൽ 11ന് തിഹാർ ജയിലിൽനിന്നാണ് ഇവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളായ കവിതയെ മാർച്ച് 15ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ആദ്യം അറസ്റ്റ് ചെയ്യുന്നത്.

ഡൽഹി സർക്കാറിന്റെ മദ്യനയത്തിൽനിന്നുള്ള നേട്ടം ഉറപ്പാക്കാൻ ആം ആദ്മി പാർട്ടി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ മന്ത്രി മനീഷ് സിസോദിയ എന്നിവരുമായി ഗൂഢാലോചന നടത്തിയെന്നാണ് കവിതക്കെതിരായ കുറ്റം. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം എന്നീ കേസുകളിൽ ഇവരുടെ ജാമ്യഹരജി ജൂലൈ ഒന്നിന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

TAGS :

Next Story