Quantcast

മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് പ്രമേയം പാസാക്കിയ പഞ്ചായത്ത് സർപഞ്ചുമാർക്ക് നോട്ടീസ്

മൂന്നു ജില്ലകളിലെ 50 പഞ്ചായത്ത് സർപഞ്ചുമാരാണ് മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    13 Aug 2023 4:49 AM GMT

Notice to Panchayat Sarpanchs who passed resolution to boycott Muslims
X

ഗുരുഗ്രാം: ഹരിയാനയിൽ മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് പ്രമേയം പാസാക്കിയ പഞ്ചായത്തുകൾക്കെതിരെ നടപടിയുമായി സർക്കാർ. മൂന്ന് ജില്ലകളിലെ പഞ്ചായത്ത് സർപഞ്ചുമാർക്ക് സർക്കാർ നോട്ടീസ് അയച്ചു. ജൂലൈ 31-നാണ് ഹരിയാനയിൽ സംഘർഷമുണ്ടായത്. ഇതിന് പിന്നാലെയാണ് മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് പഞ്ചായത്തുകൾ പ്രമേയം പാസാക്കിയത്.

മുസ്‌ലിംകളെ മാത്രം ലക്ഷ്യംവെച്ചുള്ള നീക്കങ്ങളാണ് ഹരിയാനയിൽ നടക്കുന്നത് എന്ന് ആരോപണമുയർന്നിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതെല്ലാം ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ്. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ മാത്രമാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. അതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ 300 യുവാക്കളെ കാണാനില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നൂഹിലെ സംഘർഷത്തിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ വലിയ വിമർശനത്തിന് കാരണമായ പശ്ചാത്തലത്തിലാണ് പഞ്ചായത്തുകൾക്ക് നോട്ടീസ് നൽകിയത് എന്നാണ് വിവരം.

TAGS :

Next Story