നീറ്റ് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് എൻ.ടി.എ സുപ്രിം കോടതിയിൽ
ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി
ഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽപെട്ട നീറ്റ് യു.ജി പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി സുപ്രിം കോടതിയിൽ. എൻ.ടി.എ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല. വ്യാപകമായ ചോദ്യപേപ്പർ ചോര്‍ച്ച ഉണ്ടായിട്ടില്ല. പട്ന , ഗ്രോധ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ മാത്രമാണ് ക്രമക്കേടുകൾ നടന്നതെന്നും എൻ.ടി.എ ചില വിദ്യാർത്ഥികൾ മാത്രമാണ് ക്രമക്കേടുകൾ നടത്തിയത്. വ്യാപക ക്രമക്കേട് എന്ന ഹരജിക്കാരുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതെന്നും എൻ.ടി.എ.
ക്രമക്കേട് ആക്ഷേപമുയർന്ന ഗോധ്ര, പട്‌ന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെ പ്രകടനം വിലയിരുത്തി.എന്നാൽ ഇവിടങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും ക്രമക്കേട് നടത്തിയവരല്ലെന്നുമാണ് എൻ.ടി.എയുടെ റിപ്പോർട്ട് പറയുന്നു.
Next Story
Adjust Story Font
16