Quantcast

നൂഹില്‍ ബുള്‍ഡോസര്‍ നടപടി നാലാം ദിവസത്തില്‍; ഇന്റർനെറ്റ് നിരോധനം നീട്ടി

നൂഹിലെ സഹറ റെസ്റ്റോറന്റ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുകയാണ്

MediaOne Logo

Web Desk

  • Published:

    6 Aug 2023 4:56 AM GMT

നൂഹില്‍ ബുള്‍ഡോസര്‍ നടപടി നാലാം ദിവസത്തില്‍; ഇന്റർനെറ്റ് നിരോധനം നീട്ടി
X

നൂഹ്: ഹരിയാനയിലെ നൂഹിൽ കെട്ടിടങ്ങൾ പൊളിക്കുന്നത് തുടരുന്നു. നൂഹിലെ സഹറ റെസ്റ്റോറന്റ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുകയാണ്. അനധികൃത നിർമാണമെന്ന് പറഞ്ഞാണ് നടപടി. നൂഹ്, പൽവൽ ജില്ലകളിലെ ഇന്റർനെറ്റ് നിരോധനം നീട്ടി. ചൊവ്വാഴ്ച വരെയാണ് നിരോധനം നീട്ടിയത്. എസ്എംഎസ് നിരോധനം നാളെ 5 മണി വരെ തുടരും.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കല്‍ നടപടി നൂഹ് ജില്ലാ ഭരണകൂടം ആരംഭിച്ചത്. രണ്ടര ഏക്കർ കയ്യേറ്റം ഒഴിപ്പിക്കും എന്നാണ് ഹരിയാന സർക്കാർ വ്യക്തമാക്കിയത്. നൂഹ് ജില്ലയിലെ എസ്കെഎം സർക്കാർ മെഡിക്കൽ കോളജിന് സമീപത്തെ കെട്ടിടങ്ങൾ ഇന്നലെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിർ വശത്തുള്ള 12 മെഡിക്കൽ ഷോപ്പുകളും ഇതിൽ പെടും. സംഘർഷമുണ്ടായ പ്രദേശത്തെ 20 കിലോമീറ്റർ പരിധിയിലാണ് നടപടി.

ഹരിയാന സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതെന്ന് നൂഹ് ജില്ലാ കളക്ടർ അശ്വിനി കുമാർ വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ വീടുകൾ മുൻപ് ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബി.ജെ.പി സർക്കാരുകൾ പൊളിച്ച് നീക്കിയിരുന്നു. സമാന നിലപാടാണ് ഹരിയാന സർക്കാരും സ്വീകരിച്ചിരിക്കുന്നത്.

TAGS :

Next Story