Quantcast

'All Eyes on Rafah'; സ്റ്റോറി പങ്കുവച്ചതിന് പിന്നാലെ ബോളിവുഡ് നടി നുഷ്‌റത്ത് ബറൂച്ചക്കെതിരെ സൈബറാക്രമണം

കഴിഞ്ഞ 24 മണിക്കൂറിനെ ​ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    30 May 2024 2:20 PM GMT

Nushrratt Bharuccha Faces Backlash for Posting All Eyes On Rafah
X

മുംബൈ: 'All Eyes on Rafah' ഇൻസറ്റഗ്രാം സ്‌റ്റോറി പങ്കുവച്ചതിന് പിന്നാലെ ബോളിവുഡ് താരം നുഷ്‌റത്ത് ബറൂച്ചക്കെതിരെ സൈബറാക്രമണം. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടക്കുമ്പോൾ നുഷ്‌റത്ത് ഇസ്രായേലിലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും അധിക്ഷേപവുമായി സംഘ്പരിവാർ പ്രൊഫൈലുകൾ രംഗത്തെത്തിയത്.

ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിയ നുഷ്‌റത്ത് ഇന്ത്യ, ഇസ്രായേൽ സർക്കാരുകളുടെ സഹായത്തോടെയാണ് തിരിച്ചെത്തിയതെന്നും എന്നാൽ ഇപ്പോൾ അവർ അത് മറന്നുപോയെന്നും ആരോപിക്കുകയാണ് വിമർശകർ. നിലവിൽ അവധിയാഘോഷിക്കാനായി നുഷ്‌റത്ത് ഇറ്റലിയിലാണുള്ളത്.

സുരക്ഷിതമേഖലയെന്ന് തങ്ങൾ തന്നെ പറഞ്ഞ റഫയിൽ ഇസ്രായേൽ ആക്രമണം നടത്തിയതിനെ തുടർന്ന് ലോകവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഞായറാഴ്ച റഫയിലെ ടെന്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 45 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ' All eyes on Rafah' എന്നെഴുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായത്.

ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കീർത്തി സുരേഷ്, കരീന കപൂർ, വരുൺ ധവാൻ, രശ്മിക മന്ദാന, സോനാക്ഷി സിൻഹ, സാമന്ത, തൃപ്തി ദിംരി, ദിയ മിർസ, റിച്ച ചദ്ദ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ കഴിഞ്ഞ ദിവസം 'All eyes on Rafah' സ്റ്റോറി പങ്കുവച്ചിരുന്നു.

TAGS :

Next Story