യുപിയിൽ തെരുവ് കച്ചവടക്കാരിയുടെ പച്ചക്കറികൾ പുഴയിലെറിഞ്ഞ് ഉദ്യോഗസ്ഥർ, വീഡിയോ
യോഗിയുടെ രാമരാജ്യമാണിതെന്നായിരുന്നു ഒരാളുടെ പ്രതികരണം
ഉത്തർപ്രദേശിലെ തെരുവ് കച്ചവടക്കാരിയുടെ പച്ചക്കറികൾ പുഴയിലെറിഞ്ഞ് ഉദ്യോഗസ്ഥർ. ജീവിതം നിലനിർത്താൻ തെരുവ് കച്ചവടത്തിനിറങ്ങിയവർക്കെതിരെ ഉന്നാവോ മുൻസിപ്പാലിറ്റിയിലാണ് അതിക്രമം നടന്നത്. ഒരു പാലത്തിന്റെ നടപ്പാതയിൽ ചാക്ക് വിരിച്ച് പച്ചവറി കച്ചവടം നടത്തിയ സ്ത്രീക്കെതിരെ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് രംഗത്ത് വന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പച്ചക്കറിയെടുത്ത് പാലത്തിന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിലാണ് അവർ ഈ അതിക്രമം നടത്തിയത്.
ദൈനിക് ഭാസ്‌കർ റിപ്പോർട്ടർ സച്ചിൻ ഗുപ്തയടക്കമുള്ളവർ എക്‌സിൽ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചു. ഈ നടപടിക്കെതിരെ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചു. യോഗിയുടെ രാമരാജ്യമാണിതെന്നായിരുന്നു ഒരാളുടെ പ്രതികരണം. രാമരാജ്യത്തിന്റെ യുപി മോഡലിലേക്ക് സ്വാഗതമെന്ന് മറ്റൊരാൾ കുറിച്ചു.
Next Story
Adjust Story Font
16