ജമ്മു കശ്മീർ; മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞ മറ്റന്നാൾ
സർക്കാർ രൂപീകരിക്കാൻ ഉമർ അബ്ദുല്ലയെ ലെഫ്റ്റനന്റ് ഗവർണർ സ്വാഗതം ചെയ്തു
ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല മറ്റന്നാൾ സത്യപ്രതിജ്ഞ ചെയ്യും. മറ്റന്നാൾ 11:30നാണ് സത്യപ്രതിജ്ഞ ചെയ്യുക. സർക്കാർ രൂപീകരിക്കാൻ ഉമർ അബ്ദുല്ലയെ ലെഫ്റ്റനന്റ് ഗവർണർ സ്വാഗതം ചെയ്തു. ഇന്നലെ ജമ്മുവിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഉത്തരവ് വന്നിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞടുപ്പിൽ ഇന്‍ഡ്യാ സഖ്യം വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 48 സീറ്റുകളിൽ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. പിഡിപി മൂന്ന് സീറ്റുകൾ നേടി.
Next Story
Adjust Story Font
16