Quantcast

കോണ്‍ഗ്രസ് ബി.ജെ.പിയെ നേരിടുമെന്ന് കരുതുന്നത് അതിമോഹം- ഉമര്‍ അബ്ദുല്ല

മാസങ്ങളോളം നീണ്ട ഗ്രൂപ്പ് പോരിന് ഒടുവിലാണ് ഇന്ന് വൈകീട്ട് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് അമരീന്ദറിന്റെ രാജി.

MediaOne Logo

Web Desk

  • Published:

    18 Sep 2021 12:19 PM GMT

കോണ്‍ഗ്രസ് ബി.ജെ.പിയെ നേരിടുമെന്ന് കരുതുന്നത് അതിമോഹം- ഉമര്‍ അബ്ദുല്ല
X

ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം പോരടിക്കുന്ന തിരക്കിനിടയില്‍ ബി.ജെ.പി നേരിടാന്‍ അവര്‍ക്കാവുമെന്ന് കരുതുന്നത് അതിമോഹമായിരിക്കും-ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

മാസങ്ങളോളം നീണ്ട ഗ്രൂപ്പ് പോരിന് ഒടുവിലാണ് ഇന്ന് വൈകീട്ട് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് അമരീന്ദറിന്റെ രാജി. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് ചേക്കേറുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടി നല്‍കിയില്ല. ഭാവി രാഷ്ട്രീയത്തില്‍ അവസരമുണ്ടെന്നും അത് ഉപയോഗപ്പെടുത്തുമെന്നും കൂടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടിയില്‍ താന്‍ പലതവണ അപമാനിക്കപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷയുമായി ഇന്ന് രാവിലെ താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിവെക്കുന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഈ മാസം തന്നെ ഇത് മൂന്നാം തവണയാണ് തന്റെ രാജി ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിനെ കാണുന്നത്. അതുകൊണ്ടാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിക്ക് ആരെയാണ് വിശ്വാസമുള്ളത്, അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു



TAGS :

Next Story