Quantcast

'അപകടകരം, ഏകാധിപത്യത്തിലേക്കുള്ള വഴി': ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ കമൽഹാസൻ

'2014ലോ 2015ലോ ഒരേ സമയം തെരഞ്ഞെടുപ്പുകൾ നടന്നിരുന്നുവെങ്കിൽ അത് ഒരു നേതാവിന്റെ സ്വേച്ഛാധിപത്യത്തിന് ഇടയാക്കുമായിരുന്നു'

MediaOne Logo

Web Desk

  • Updated:

    2024-09-22 10:29:41.0

Published:

22 Sept 2024 3:47 PM IST

അപകടകരം, ഏകാധിപത്യത്തിലേക്കുള്ള വഴി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ കമൽഹാസൻ
X

ചെന്നൈ: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവും സ്ഥാപകനുമായ കമൽഹാസൻ. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' അപകടകരവും ഏകാധിപത്യത്തിലേക്കുള്ള വഴിയുമാണെന്ന് കമൽഹാസൻ പറഞ്ഞു. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതി രാജ്യത്തിന് അപകടകരമാവുമെന്ന് അത് നടപ്പിലാക്കിയ പലരാജ്യങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാനാവും. അതിനാൽ ഇന്ത്യക്ക് അത് ആവശ്യമില്ല. ഇപ്പോഴെന്നല്ല ഭാവിയിലും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

2014 ലോ 2015 ലോ ഒരേ സമയം തെരഞ്ഞെടുപ്പുകൾ നടന്നിരുന്നുവെങ്കിൽ അത് സമ്പൂർണ വിനാശത്തിലേക്കും ഒരു നേതാവിന്റെ സ്വേച്ഛാധിപത്യത്തിനും ഇടയാക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്തു പറയാതെ കമൽഹാസൻ ആരോപിച്ചു. അതിൽ നിന്നും നമ്മൾ രക്ഷപ്പെട്ടതാണെന്ന് മനസിലാക്കണം. യഥാർത്ഥത്തിൽ കൊറോണയേക്കാൾ വലിയ മാരകരോഗത്തിൽ നിന്നാണ് നമ്മൾ രക്ഷപ്പെട്ടതെന്നും പാർട്ടി യോഗത്തിൽ കമൽഹാസൻ പറഞ്ഞു.

രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനായി ഉടലെടുത്ത 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി'നെ കുറിച്ച് പഠിക്കാനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചുതലപ്പെടുത്തുകയും പിന്നാലെ ഈ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. അതേസമയം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

TAGS :

Next Story