Quantcast

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': പ്രഖ്യാപനത്തിൽ അനുനയ നീക്കത്തിന് കേന്ദ്രം

ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസ്സ്, ഡിഎംകെ പാർട്ടികളുടെ പിന്തുണ തേടാന്‍ ആലോചന

MediaOne Logo

Web Desk

  • Updated:

    2024-09-19 02:24:03.0

Published:

19 Sep 2024 12:43 AM GMT

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രഖ്യാപനത്തിൽ അനുനയ നീക്കത്തിന് കേന്ദ്രം
X

ന്യൂ‍ഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പ്രഖ്യാപനത്തിൽ അനുനയ നീക്കത്തിന് കേന്ദ്രം. ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസ്സ്, ഡിഎംകെ പാർട്ടികളുടെ പിന്തുണ തേടാനാണ് ആലോചന. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ഭരണഘടനയിൽ മാറ്റം വരുത്താനാകൂ.

ലോക്സഭയിൽ 362 എംപിമാരുടെ പിന്തുണ വേണമെന്നിരിക്കെയാണ് അനുനയ ചർച്ചകൾക്ക് ബിജെപി നീക്കം തുടങ്ങിയത്. സാഹചര്യം അനുകൂലമെങ്കിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും. അതേസമയം ഒറ്റ തെരഞ്ഞെടുപ്പ് നീക്കം പ്രയോഗികമല്ലെന്നാണ് കോൺ​ഗ്രസ്സിന്റെ പ്രതികരണം. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന് അംഗീകാരം നൽകിയത്. 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി നടത്താം എന്നതാണ് റിപ്പോർട്ടിലെ ശിപാർശ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ അഞ്ചുവർഷം കൂടി നീട്ടിവയ്ക്കാം എന്നുള്ളതും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ 62 ദേശീയ സംസ്ഥാന പാർട്ടികളോടാണ് സമിതി അഭിപ്രായം ആരാഞ്ഞത്. അതിൽ 32 പാർട്ടികൾ തീരുമാനത്തെ അനുകൂലിച്ചു. കോൺഗ്രസും ഇടതു പാർട്ടികളും ഉൾപ്പെടെ 15 പാർട്ടികൾ തീരുമാനത്തെ എതിർത്തു. അതേസമയം മുസ്ലിം ലീഗും കേരള കോൺഗ്രസും ആർഎസ്പി ഉൾപ്പെടെയുള്ള 15 പാർട്ടികൾ സമിതിക്ക് മുൻപിൽ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

TAGS :

Next Story