"ഒരാളാണ് ഉത്തരവാദി" ഇന്ധന വിലവർധനയിൽ രാഹുൽ ഗാന്ധി
"എല്ലാ തെറ്റായ റെക്കോർഡുകൾ മറികടക്കുന്നതിനും ഒരാൾ മാത്രമാണ് ഉത്തരവാദി."
ഇന്ധന വിലവർധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിക്കാതെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാവിധ തെറ്റായ റെക്കോഡുകൾ മറികടക്കുന്നതിൽ ഉത്തരവാദി ഒരാളാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സാധാരണക്കാരൻറെ നടുവൊടിക്കുന്ന രാജ്യത്തെ ഉയർന്ന നാണയപ്പെരുപ്പത്തിന് കാരണം കേന്ദ്ര സർക്കാരാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും ആരോപിച്ചു .
रिकॉर्ड तोड़ महंगाई के लिए पेट्रोल के दाम ज़िम्मेदार हैं।
— Rahul Gandhi (@RahulGandhi) October 1, 2021
रिकॉर्ड तोड़ पेट्रोल दामों के लिए केंद्र सरकार ज़िम्मेदार है।
सारे ग़लत रिकॉर्ड तोड़ने के लिए एक व्यक्ति ज़िम्मेदार है। #PetrolPrice pic.twitter.com/75mpmvEYtd
" റെക്കോർഡുകൾ മറികടക്കുന്ന നാണയപ്പെരുപ്പത്തിന് കാരണം പെട്രോൾ വില വർധനയാണ്. റെക്കോർഡുകൾ മറികടക്കുന്ന പെട്രോൾ വിലകൾക്ക് ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്. എല്ലാ തെറ്റായ റെക്കോർഡുകൾ മറികടക്കുന്നതിനും ഒരാൾ മാത്രമാണ് ഉത്തരവാദി." - രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഡൽഹിയിലെ പെട്രോൾ, ഡീസൽ എന്നിവയുടെ വില പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
"മോദി സർക്കാർ വന്നതിന് ശേഷം വിലകൾ ഉയരുകയാണ്. സാധാരണക്കാരൻറെ ജീവിതം മോദി സർക്കാർ ദുസ്സഹമാക്കുകയാണ്." സുർജേവാല ട്വിറ്ററിൽ കുറിച്ചു.
जब से बनी मोदी सरकार,
— Randeep Singh Surjewala (@rssurjewala) October 1, 2021
हर रोज़ हो रही महँगाई की मार।
मोदी सरकार ने आम जनता का जीना दूभर कर दिया है।
41.32 रुपये के पेट्रोल पर टैक्स लगाकर 101.89 रुपये और 42.29 रुपये के डीज़ल के लिए 90.17 रुपये वसूला जा रहा है।
प्रमाण आपके सामने है 👇 pic.twitter.com/kSIHGYYprV
Adjust Story Font
16