Quantcast

ജനാധിപത്യവിരുദ്ധ നടപടികൾ മോദി തുടരുകയാണ്; പാർലമെന്റ് ഉദ്‌ഘാടനത്തിനെതിരെ സംയുക്ത പ്രസ്‌താവനയിറക്കി പ്രതിപക്ഷ പാർട്ടികൾ

ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സിപിഎം ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികളാണ് പ്രസ്താവനയിറക്കിയത്. രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2023-05-24 08:07:01.0

Published:

24 May 2023 6:47 AM GMT

modi_parliament
X

ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഉൾപ്പടെ 19 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിച്ച് സംയുക്ത പ്രസ്താവനയിറക്കി. ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സിപിഎം ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികളാണ് പ്രസ്താവനയിറക്കിയത്. രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

മെയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത്. വി.ഡി.സവർക്കറുടെ നൂറ്റിനാൽപ്പതാം ജന്മദിനത്തിൽ ചടങ്ങ് നടത്തുന്നതിലും പ്രതിപക്ഷ പാർട്ടികൾക്ക് കടുത്ത വിയോജിപ്പുണ്ട്. തുടർന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് ജനാധിപത്യവിരുദ്ധ കാര്യങ്ങൾ പുതുതല്ല. അദ്ദേഹമത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ രാജ്യസഭയിലും ലോക്സഭയിലും അയോഗ്യരാക്കുകയാണ്.

പുതിയ പാർലമെന്റ് മന്ദിരം അടിയന്തരമായി പണിയേണ്ട ഒരാവശ്യവുമില്ല. യാതൊരു കൂടിയാലോചനകളും കൂടാതെയാണ് പുതിയ പാർലമെന്റ് മന്ദിരം പണിതതെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നുണ്ട്. നേരത്തെ തന്നെ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പാർലമെന്റ് ഉദ്‌ഘാടനം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്തൊൻപത് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവന ഇറക്കിയത്.

വിവാദങ്ങൾ തുടരുമ്പോഴും ലോക്‌സഭ സെക്രട്ടറി ജനറൽ പാർലമെന്റ് അംഗങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണക്കത്തയച്ചു. മെയ് 28 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് ക്ഷണക്കത്തിൽ പറയുന്നു.

രാജ്യത്തിന്റെ പൊതുസ്വത്തായ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ സംഭാവനയെന്ന രീതിയിലാണ് ബി.ജെ.പി അവതരിപ്പിക്കുന്നത്. എന്നാൽ രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന നിലപാടാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.

സവർക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടനം നടത്തുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. സവർക്കറുടെ ജന്മദിനത്തിൽ തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവിയായ അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.

TAGS :

Next Story