ബി.ജെ.പിയുടെ അതിക്രമത്തില്‍ നിന്ന് പൗരന്മാരെ രക്ഷിക്കാൻ കഴിയുന്ന രാഷ്ട്രപതിയെ തെരഞ്ഞെടുക്കണം: കോൺഗ്രസ്
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ജൂലൈ 18നാണ്
ഡല്‍ഹി: രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ഭിന്നതകൾക്ക് അതീതമായി ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. ബി.ജെ.പിയുടെ നിലവിലുള്ള ആക്രമണത്തിൽ നിന്ന് ഭരണഘടനയെയും സ്ഥാപനങ്ങളെയും പൗരന്മാരെയും സംരക്ഷിക്കാൻ കഴിയുന്ന രാഷ്ട്രപതിയെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്‍റെ പാർട്ടി പ്രത്യേകമായി ഒരു പേര് നിർദേശിച്ചിട്ടില്ലെന്നും സുര്‍ജേവാല പറഞ്ഞു. "വിഭജിക്കപ്പെട്ട സാമൂഹ്യ ഘടനയെ സുഖപ്പെടുത്താനും നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനും കഴിയുന്ന ഒരു രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ചർച്ചകൾ തുറന്ന മനസ്സോടെയായിരിക്കണം. മറ്റ് രാഷ്ട്രീയ പാർട്ടികൾക്കൊപ്പം കോൺഗ്രസും ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" .
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ജൂലൈ 18നാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻ.സി.പി നേതാവ് ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മറ്റ് ബി.ജെ.പി വിരുദ്ധ പാർട്ടി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സോണിയ ഗാന്ധിക്ക് കോവിഡ് ബാധിച്ചതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി.
The Congress on Saturday said Opposition parties should rise above their differences and elect a President who can protect the Constitution, institutions and the citizenry from the "ongoing onslaught" by the ruling BJP
Adjust Story Font
16