പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ ഇന്ന് പത്രിക സമർപ്പിക്കും
നിലവിൽ 18 പാർട്ടികളുടെ പിന്തുണ മാർഗരറ്റ് ആൽവയ്ക്കുണ്ട്
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. 18 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ആൽവയ്ക്കുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉണ്ടായ പാളിച്ചകൾ പരിഹരിച്ചാണ് പ്രതിപക്ഷ പാർട്ടികളുടെ മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായാണ് മുതിർന്ന കോൺഗ്രസ് നേതാവിനെ തന്നെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയത്. ഞായറാഴ്ച ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 17 പാർട്ടികളാണ് പങ്കെടുത്തതെങ്കിൽ നിലവിൽ 18 പാർട്ടികളുടെ പിന്തുണ മാർഗരറ്റ് ആൽവയ്ക്കുണ്ട്. എന്നാൽ ആം ആദ്മിയും തൃണമൂൽ കോൺഗ്രസും യോഗങ്ങളിൽ നിന്ന് വിട്ടു നിന്നിരുന്നു.
അതേസമയം, എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ നൽകിയ ജെ എം എം പ്രതിപക്ഷ ചേരിയിലേക്ക് തിരിച്ചെത്തി. ആം ആദ്മിയുടേയും തൃണമൂൽ കോൺഗ്രസിന്റെയും പിന്തുണ ഉണ്ടെന്ന് പറയുമ്പോഴും ഇവർ പ്രതിപക്ഷ യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇത് പ്രതിപക്ഷത്തെ പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് നൽകുന്നത്. ജൂലൈ 21ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ പ്രതിപക്ഷ എംപിമാരുടെ യോഗം മമത ബാനർജി വിളിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ആഗസ്റ്റ് 6നാണ് തിരഞ്ഞെടുപ്പ്.
Opposition vice presidential candidate Margaret Alva will file her Nomination paper today
Adjust Story Font
16