Quantcast

ദേശീയ പതാകയുമായി സിദ്ധരാമയ്യയുടെ ഷൂ കോൺഗ്രസ് പ്രവർത്തകൻ അഴിച്ചുമാറ്റി; വിമർശനവുമായി ബിജെപി

രാജ്യത്തിന്റെ അഭിമാനത്തെയാണ് സിദ്ധരാമയ്യ അപമാനിച്ചതെന്ന് ബിജെപി

MediaOne Logo

Web Desk

  • Published:

    2 Oct 2024 10:07 PM IST

ദേശീയ പതാകയുമായി സിദ്ധരാമയ്യയുടെ ഷൂ കോൺഗ്രസ് പ്രവർത്തകൻ അഴിച്ചുമാറ്റി; വിമർശനവുമായി ബിജെപി
X

ബംഗളൂരു: ദേശീയ പതാക കയ്യിൽ പിടിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂ കോൺഗ്രസ് പ്രവർത്തകൻ അഴിച്ചുമാറ്റിയതിൽ വിവാദം പുകയുന്നു. രാജ്യത്തിന്റെ അഭിമാനത്തെയാണ് സിദ്ധരാമയ്യ അപമാനിച്ചതെന്ന് ബിജെപി ആരോപിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബുധനാഴ്ച ബംഗളൂരുവിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.

ചടങ്ങിനെത്തിയ സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റാൻ ശ്രമിക്കുന്ന പ്രവർത്തകന്റെ കയ്യിൽ ചെറിയ ദേശീയ പതാകയുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനിൽ ഒരാൾ ഈ പതാക വാങ്ങുകയായിരുന്നു. അതേസമയം ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു.

ഇത് രാജ്യത്തെ അപമാനിക്കുന്നതാണെന്നും ഇതാണ് കോൺഗ്രസ് നേതാക്കളുടെ സംസ്‌കാരമെന്നും ബിജെപി നേതാവ് പൊങ്കുലേട്ടി സുധാകർ റെഡ്ഡി പറഞ്ഞു. സംഭവത്തിൽ രാജ്യത്തോട് കോൺഗ്രസ് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story