ഹോട്ടലുകൾക്ക് മുന്നിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന നിലപാടിൽ നിന്നും ഹിമാചൽ സർക്കാർ പിൻവലിയുന്നു
ഔദോഗികമായി ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും പേര് പ്രദർശിക്കണമെന്നത് നിർബന്ധമല്ലെന്നും സർക്കാർ
ഷിംല: ഹോട്ടലുകൾക്ക് മുന്നിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന നിലപാടിൽ നിന്നും ഹിമാചൽ പ്രദേശ് സർക്കാർ പിൻവലിയുന്നു. ഔദോഗികമായി ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും പേര് പ്രദർശിക്കണമെന്നത് നിർബന്ധമല്ലെന്നും സർക്കാർ. ഭക്ഷണശാല ഉടമകളുടെ വിവരം പ്രദർശിപ്പിക്കണമെന്ന യുപി സർക്കാരിന്‍റെ നിലപാട് ഏറെ വിവാദമായിരുന്നു.
ന്യൂനപക്ഷങ്ങൾക്ക് എതിരായ നിലപാട് എന്നാണ് പൊതുവെ വ്യാഖ്യാനിക്കപ്പെട്ടത്. ഇത്തരം വേർതിരിവുകൾ കോടതിയിലും ചോദ്യം ചെയ്യപ്പെട്ടു. ബിജെപി സർക്കാരിന്‍റെ നിലപാടിനെതിരെ ഉയർന്ന പ്രതിഷേധം കെട്ടടങ്ങുന്നതിനു മുൻപാണ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ സർക്കാരും ഇതേ മാർഗം സ്വീകരിച്ചത്. ഹൈക്കമാന്‍ഡ് ഇടപെട്ടതോടെയാണ് തീരുമാനത്തിൽനിന്ന് പിൻമാറ്റം.
ഹിമാചല്‍ പ്രദേശിലെ പൊതുമരാമത്ത് –നഗര വികസന മന്ത്രാലയമാണ് വിവാദ നിര്‍ദേശം പുറത്തിറക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന നഗര വികസന മുനിസിപ്പല്‍ കോര്‍പറേഷന്‍ഷറേഷന്‍ യോഗത്തിലാണ് മന്ത്രി വിക്രമാദിത്യ സിങ് ഈ ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പിലാക്കുന്നതിനായി രണ്ട് മന്ത്രിമാരുള്‍പ്പടെ ഏഴംഗ സമിതിക്കും രൂപം നല്‍കി.
തീരുമാനത്തിന്‍റെ വിശദവിവരങ്ങള്‍ മന്ത്രി വിക്രമാദിത്യ സിങ് ഫേസ്ബുക്കിലൂടെയും പങ്കുവച്ചു. 'ഹിമാചലിലും എല്ലാ ഭക്ഷണശാലകള്‍ക്ക് മുന്നിലും തട്ടുകടകള്‍ക്ക് മുന്നിലും ഉടമയുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം കൊണ്ടുവരികയാണ്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാതിരിക്കാനാണ് ഈ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് നഗര വികസന– മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ പാസാക്കി. ജയ് ശ്രീറാം' എന്നായിരുന്നു കുറിപ്പ്.
Adjust Story Font
16