രാജ്യത്തിന്‍റെ സാമ്പത്തിക നിലയിൽ ആശങ്കയോടെ പി.ചിദംബരം; ബദൽ ഉയർത്തണമെന്ന് കെ.എൻ.ബാലഗോപാൽ
രാജ്യത്തെ തൊഴിലില്ലായ്മ 7 .9 പോയിന്‍റ് ആണെന്നു പി. ചിദംബരം ചൂണ്ടിക്കാട്ടി
ഡല്‍ഹി: രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച നാല് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്ക പ്രകടിപ്പിച്ചു മുൻ കേന്ദ്രധനകാര്യ മന്ത്രി പി.ചിദംബരം. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ധനമന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,ത്യാഗരാജൻ എന്നിവർ പങ്കെടുത്ത വേദിയിലാണ് രാജ്യത്തിന്‍റെ സാമ്പത്തികനില ചർച്ചയായത്.ഫെഡറലിസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളുടെ കൂട്ടായ്മ വേണമെന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ 7 . ൯ പോയിന്‍റ് ആണെന്നു പി. ചിദംബരം ചൂണ്ടിക്കാട്ടി. 14 പിയുൺ തസ്തികയിലേക്ക് 40,000 അപേക്ഷകരുണ്ടാകുന്ന നിലയിലേക്ക് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നു. എന്നിട്ടും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടങ്ങളോ മാർച്ചോ കാണുന്നില്ല.ഭാവിയിൽ സർക്കാർ നയങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടാകുമെന്ന നിരാശയും ചിദംബരം പങ്കുവച്ചു.
സംസ്ഥാനങ്ങൾക്ക് മേലേ കേന്ദ്രം അധികാരം പ്രയോഗിക്കുന്നതിനെ കുറിച്ചാണ് തമിഴ്നാട് ധനമന്ത്രി ഡോ.ത്യാഗരാജൻ സംസാരിച്ചത്.ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നിൽ നിന്നത് മോദിയാണെന്നു അദ്ദേഹം പരിഹസിച്ചു. സംസ്ഥാനങ്ങൾക്ക് അർഹമായ ജി.എസ്.ടി വിഹിതം നൽകുന്നില്ലെന്നു ബാലഗോപാൽ പറഞ്ഞു.ഇന്ധന സെസും സർചാർജും പൂർണമായും കേന്ദ്രമെടുക്കുന്നു. വിശ്വസനീയമായ ബദൽ ഉയർത്തി ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയണമെന്ന ബാലഗോപാലിന്‍റെ അഭിപ്രായത്തോട് ഏവരും യോജിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടും സമൃദ്ധ ഭാരത് ഫൗണ്ടേഷനും സംഘടിപ്പിച്ച ദേശീയ സാമ്പത്തിക ഉച്ചകോടിയിലാണ് ധനമന്ത്രിമാരും രാജ്യത്തെ സാമ്പത്തിക വിദഗ്ധരും ഒത്തുചേർന്നത്.
Adjust Story Font
16