Quantcast

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് പത്മശ്രീ

കലാകാരൻ ഇ.പി നാരായണൻ, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ കാസർകോട്ടേ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവർക്കാണ് പത്മശ്രീ പുരസ്‌കാരങ്ങൾ ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    25 Jan 2024 5:57 PM GMT

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് പത്മശ്രീ
X

ഡല്‍ഹി: 75ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 34 പേർക്കാണ് ഇത്തവണം പുരസ്‌കാരങ്ങൾ ലഭിച്ചത്. ഇതിൽ കേരളത്തിൽ നിന്ന് മൂന്നുപേർക്കാണ് പത്മശ്രീ പുരസ്‌കാരങ്ങൾ ലഭിച്ചത്. തെയ്യം കലാകാരൻ ഇ.പി നാരായണൻ, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ കാസർകോട്ടേ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവർക്കാണ് പത്മശ്രീ പുരസ്‌കാരങ്ങൾ ലഭിച്ചത്. വിവിധ ഇനങ്ങളിലെ വിത്തുകൾ സംരക്ഷിച്ചതിനാണ് അംഗീകാരം.

2024 ലെ സൈനിക മെഡലുളും പ്രഖ്യാപിച്ചു. 16 പേർക്ക് ശൗര്യ ചക്ര അവാർഡും 53 സേനാ മെഡലുകളും. ഏഴ് പേർ യുദ്ധ സേവാ മെഡലനിനും അർഹരായി. മലയാളി ലഫ്. ജനറൽ പി.ജി.കെ മേനോൻ പരം വിശിഷ്ട സേവാ മെഡലിന് അർഹനായി. ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ്. ജനറൽ ജോൺസൺ പി. മാത്യു, ലഫ്. ജനറൽ അജിത് നീലകണ്ഠൻ എന്നിവരും പരം വിശിഷ്ട സേവാ മെഡലിന് അർഹരായി.

38 പേർക്ക് എത്തി വിശിഷ്ട സേവാ മെഡൽ, 85 പേർക്ക് വിശിഷ്ട സേവാ മെഡൽ ലഭിക്കും.മലയാളികളായ ലെഫ്റ്റനന്റ് ജനറൽമാരായ പി ഗോപാലകൃഷ്ണ മേനോൻ, അരുൺ അനന്തനാരായണൻ, അജിത് നീലകണ്ഠൻ, മാധവൻ ഉണ്ണികൃഷ്ണൻ നായർ, ജോൺസൻ പി മാത്യു എന്നിവർക്കാണ് പരമ വിശിഷ്ട സേവാ മെഡൽ. ലെഫ്റ്റനന്റ് ജനറൽ എസ് ഹരിമോഹൻ അയ്യർക്ക് അതിവിശിഷ്ട സേവാ മെഡലും മേജർ ജനറൽ വിനോദ് ടോം മാത്യു, എയർ വൈസ് മാർഷൽ ഫിലിപ്പ് തോമസ് എന്നിവർക്കും അതി വിശിഷ്ട സേവാ മെഡലും കേണൽ അരുൺ ടോം സെബാസ്ററ്യനും ജോൺ ഡാനിയേലിനും യുദ്ധ സേവാ മെഡലും

TAGS :

Next Story