Quantcast

പഞ്ചാബിൽ വീണ്ടും പാക്ക് ഡ്രോൺ

വെടിയുതിർത്തതിനെ തുടർന്ന് ഡ്രോൺ പാക് അതിർത്തിയിലേക്ക് മടങ്ങി

MediaOne Logo

Web Desk

  • Updated:

    28 April 2023 2:29 AM

Published:

28 April 2023 2:24 AM

പഞ്ചാബിൽ വീണ്ടും പാക്ക് ഡ്രോൺ
X

അമൃത്സർ: പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ നിന്ന് വീണ്ടും ഡ്രോൺ കണ്ടെത്തി. വെടിയുതിർത്തതിനെ തുടർന്ന് ഡ്രോൺ പാക് അതിർത്തിയിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം അമൃത്‌സറിൽ ലഹരിയുമായി എത്തിയ പാക് ഡ്രോൺ വെടിവെച്ചിട്ടിരുന്നു. ഡ്രോണിൽ നിന്ന് രണ്ട് കിലോ ഹെറോയിനും കണ്ടെത്തിയിരുന്നു. ബി.എസ്.എഫാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്.

ഗോതമ്പുപാടത്ത് വീണ ഡ്രോണില്‍ ബി.എസ്.എഫും കൌണ്ടര്‍ ഇന്‍റലിജന്‍സും സംയുക്തമായി തെരച്ചില്‍ നടത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. നേരത്തെയും പാക് ഡ്രോണുകളില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടുണ്ട്. ഫെബ്രുവരി 2നും മാര്‍ച്ച് 28ന് അമൃത്സറില്‍ നിന്ന് സമാനമായ രീതിയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടിരുന്നു.

TAGS :

Next Story