Quantcast

മണിപ്പൂർ കലാപം; പാർലമെന്റിൽ പ്രതിഷേധം തുടരും, അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം

കോൺഗ്രസ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന നിലപാട് ആണ് ഇൻഡ്യ മുന്നണിയുടെ ഭാഗമായ പ്രതിപക്ഷ പാർട്ടികൾക്കുള്ളത്.

MediaOne Logo

Web Desk

  • Updated:

    2023-07-26 00:55:11.0

Published:

26 July 2023 12:52 AM GMT

മണിപ്പൂർ കലാപം; പാർലമെന്റിൽ പ്രതിഷേധം തുടരും, അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം
X

ഡൽഹി: കേന്ദ്ര സർക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ഇന്ന് അനുമതി തേടിയേക്കും. മണിപ്പൂരിൽ സംഘർഷം അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നീക്കം. പാർലമെൻ്റിൽ മറുപടി പറയാൻ കഴിയാതെ പ്രധാന മന്ത്രിക്ക് ദിശാബോധം നഷ്ടപ്പെട്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

മണിപ്പൂർ വിഷയത്തിൽ വർഷകാല സമ്മേളനത്തിൻ്റെ അഞ്ചാം ദിനവും പാർലമെൻ്റിലെ ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസ് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന നിലപാട് ആണ് ഇൻഡ്യ മുന്നണിയുടെ ഭാഗമായ പ്രതിപക്ഷ പാർട്ടികൾക്കുള്ളത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിക്കുന്നതിനുടെ മൈക്ക് ഓഫ് ചെയ്ത രാജ്യസഭാ അധ്യക്ഷൻ്റെ നടപടി ഉയർത്തിക്കാട്ടി കോൺഗ്രസ് ഇന്നും പ്രതിഷേധം തുടരും. കേന്ദ്ര മന്ത്രിസഭാ അംഗീകാരം ലഭിച്ചെങ്കിലും ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് പാർലമെൻ്റിൽ എത്തിയേക്കില്ല.

അതേസമയം, മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു. ഒരു സ്റ്റാറ്റിക് ഐപി കണക്‌ഷനുള്ളവർക്ക് പരിമിതമായ രീതിയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനാകും. മൊബൈൽ ഇന്റർനെറ്റ്, സമൂഹമാധ്യമ നിരോധനം എന്നിവയും തുടരും. വൈഫൈ ഹോട്ട്‌സ്‌പോട്ടും അനുവദനീയമല്ല.

TAGS :

Next Story