Quantcast

പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; സഭ ഇന്നും പ്രക്ഷുബ്ധമാകും

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തതിലും പ്രതിഷേധം ഉയരും

MediaOne Logo

Web Desk

  • Updated:

    2024-12-20 02:08:27.0

Published:

20 Dec 2024 12:47 AM GMT

parliament winter session
X

ഡല്‍ഹി: പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. പ്രതിഷേധത്തെ തുടർന്ന് ഇന്നും സഭ സ്തംഭിക്കാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തതിലും പ്രതിഷേധം ഉയരും.

രാഹുൽ ഗാന്ധിക്ക് എതിരായ കേസ്, അമിത് ഷായുടെ അംബേദ്കർ പരാമർശം എന്നിവക്കെതിരെയാണ് കോൺഗ്രസ് ഇന്ന് പ്രതിഷേധതിന് തയ്യാറെടുക്കുന്നത്. പാർലമെന്‍റ് കവാടങ്ങളിൽ ധർണകൾക്കും പ്രകടനങ്ങൾക്കും ലോക്സഭാ സ്പീക്കർ ഓം ബിർല വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പാർലമെന്‍റ് വളപ്പിൽ ഇന്നലെ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. അംബേദ്കർ പരാമർശത്തിന്‍റെ പേരിൽ അഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ മുഴുവൻ സമയവും സമരത്തിലായിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ ജെപിസിയെ നിയോഗിച്ചു പ്രമേയം പാസാക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.ജഗദീപ് ധൻഘ ഡിനെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നും മാറ്റണമെന്ന പ്രമേയം ഇന്നലെ രാജ്യസഭാ ഉപാധ്യക്ഷൻ തള്ളിയിരുന്നു. ഈ നടപടിയിലും പ്രതിപക്ഷം പ്രതിഷേധിക്കും.ഇന്ത്യ മുന്നണിയിലെ 60 എംപിമാരാണ് പ്രമേയത്തിൽ ഒപ്പിട്ടിരുന്നത്. ബിജെപി അംഗങ്ങൾക്ക് നിരന്തരം സംസാരിക്കാൻ അവസരം നൽകുകയും പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസ് തള്ളുകയും ചെയ്യുന്നു എന്നതാണ് ധൻഘഡിനെതിരായ പ്രധാന പരാതി.

TAGS :

Next Story