Quantcast

മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാ ബോട്ട് മുങ്ങി അപകടം; 11 മരണം, അപകടദൃശ്യം പുറത്ത്

നാവികസേനയുടെ പരീക്ഷണ സ്പീഡ്‌ബോട്ടുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം

MediaOne Logo

Web Desk

  • Updated:

    2024-12-18 15:41:06.0

Published:

18 Dec 2024 1:57 PM GMT

മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാ ബോട്ട് മുങ്ങി അപകടം; 11  മരണം, അപകടദൃശ്യം പുറത്ത്
X

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്ര ബോട്ട് മുങ്ങി അപകടം, 13 പേർ മരിച്ചു. 110ന് മുകളിൽ് ആളുകളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. വൈകീട്ട് നാലോടെയാണ് സംഭവം. മുംബൈ തീരത്തുനിന്ന് എലിഫന്റാ ദ്വീപിലേക്ക് പുറപ്പെട്ട നീൽകമൽ എന്ന ഫെറി ബോട്ടാണ് മുങ്ങിയത്.

നാവികസേനയുടെ സ്പീഡ്‌ബോട്ടിന്റെ പരീക്ഷണ ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്പീഡ്‌ബോട്ട് ഫെറിയിൽ വന്നിടിക്കുകയായിരുന്നു. സ്പീഡ്‌ബോട്ടിന്റെ ആക്‌സിലറേറ്റർ കുടുങ്ങിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. നാവികസേനയിലെ രണ്ട് ജീവനക്കാരും സ്പീഡ്‌ബോട്ടിന്റെ എഞ്ചിൻ നിർമിച്ച കമ്പനിയിലെ നാല് ജീവനക്കാരുമാണ് സ്പീഡ്‌ബോട്ടിലുണ്ടായിരുന്നത്.

അപകടദൃശ്യം-

നാവികസേന, ജവഹർലാൽ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ്ഗാർഡ്, മത്സ്യതൊഴിലാളികൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 101 പേരെ നിലവിൽ രക്ഷപ്പെടുത്തി. രക്ഷപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തന യൂണിറ്റുകൾ എത്തും.



TAGS :

Next Story