Quantcast

'മൂന്നര മണിക്കൂർ മുമ്പെത്തണം'; ഡൽഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാൻ നടപടിയുമായി ഇൻഡിഗോ

7 കിലോ വരെയുള്ള ഒരു ഹാൻഡ് ബാഗ് മാത്രം അനുവദിക്കും

MediaOne Logo

Web Desk

  • Published:

    13 Dec 2022 5:13 AM GMT

മൂന്നര മണിക്കൂർ മുമ്പെത്തണം; ഡൽഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാൻ നടപടിയുമായി ഇൻഡിഗോ
X

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാൻ നടപടിയുമായിഇൻഡിഗോ വിമാനക്കമ്പനി. ആഭ്യന്തര യാത്രയ്ക്ക് 3.5 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം. 7 കിലോ വരെയുള്ള ഒരു ഹാൻഡ് ബാഗ് മാത്രം അനുവദിക്കുകയൊള്ളൂ തുടങ്ങിയ നിർദേശങ്ങളാണ് ഇന്റിഗോ മുന്നോട്ട് വെച്ചിരിക്കുന്നത്. സുരക്ഷാ പരിശോധന വേഗത്തിലാക്കാന്‍ ഇതുസഹായിക്കുമെന്നാണ് വിമാനക്കമ്പനി പറയുന്നത്.

വിമാനത്താവളത്തിൽ നടപടികൾക്ക് കാലതാമസം നേരിടുന്നുവെന്ന പരാതിയുമായി യാത്രക്കാരെത്തിയിരുന്നു. ഞായറാഴ്ച പല യാത്രക്കാർക്കും മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു. പലരും സമൂഹ മാധ്യമങ്ങളിൽ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ മൂന്നാം ടെർമിനലിലെ തിരക്ക് സംബന്ധിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. സോഷ്യൽമീഡിയയിലടക്കം യാത്രക്കാർ പ്രതിഷേധവുമായി എത്തിയപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. അദ്ദേഹം വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വിമാനക്കമ്പനികളോട് അഭ്യർഥിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റിഗോ നിർദേശങ്ങളുമായി മുന്നോട്ട് വന്നത്.രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനക്കമ്പനിയാണ് ഇന്റിഗോ.

യാത്രക്കാരെ സഹായിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് ഡൽഹി എയർപോർട്ട് അതോറിറ്റി അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ് ഇന്ദിരാഗാന്ധി വിമാനത്താവളം. മൂന്ന് ടെർമിനലുകളാണ് ഉള്ളത്. അന്താരാഷ്ട്ര വിമാനങ്ങളും ആഭ്യന്തര സർവീസുകളും മൂന്നാം ടെർമലിനലിലാണ് പ്രവർത്തിക്കുന്നത്.


TAGS :

Next Story