Quantcast

‘അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു’ -ലോക്സഭയിൽ നരേന്ദ്ര മോദി

മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്ന് പ്രതിപക്ഷം, താക്കീത് നൽകി സ്പീക്കർ

MediaOne Logo

Web Desk

  • Updated:

    2024-07-02 12:47:51.0

Published:

2 July 2024 11:21 AM GMT

narendra modi loksabha
X

ന്യൂഡൽഹി: ജനങ്ങൾ വീണ്ടും അംഗീകരിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം നുണപ്രചരിപ്പിച്ചിട്ടും വീണ്ടും അധികാരത്തിലെത്തിയെന്ന് മോദി പറഞ്ഞു. അവരുടെ വേദന തങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു. രാജ്യം ഒരുപാട് കാലം പ്രീണന രാഷ്ട്രീയത്തിന് സാക്ഷിയായി. ഇപ്പോൾ പ്രീണന രാഷ്ട്രീയം ഇന്ത്യയിൽ അവസാനിച്ചിരിക്കുന്നു. എല്ലാവരുടെയും വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

അതേസമയം, മോദി സംസാരിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭാരത് ജോഡോ മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്.

ഇതോടെ പ്രതിപക്ഷത്തെിനെതിരെ സ്പീക്കർ ഓം ബിർള രംഗത്തുവന്നു. സഭയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ താക്കീത് നൽകി.

TAGS :

Next Story