ഡല്‍ഹി അന്തരീക്ഷ മലിനീകരണത്തിന്‍റെ പേരില്‍ കര്‍ഷകരെ ബലിയാടാക്കരുതെന്ന് സുപ്രിം കോടതി
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ നടപടികളുമായി ഡൽഹിയും അയൽ സംസ്ഥാനങ്ങളും
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ നടപടികളുമായി ഡൽഹിയും അയൽ സംസ്ഥാനങ്ങളും. അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് ഡൽഹി സംസ്ഥാന സർക്കാർ അറിയിച്ചു. വ്യവസായ ശാലകൾ അടച്ചിട്ടും ട്രക്കുകൾ ഡൽഹിയിലേക്ക് എത്തുന്നത് തടഞ്ഞുമാണ് നടപടികൾ.
ഡൽഹിയിലെ 300 കിലോമീറ്റർ പരിധിയിലെ 11 താപനിലയങ്ങളിൽ അഞ്ചെണ്ണത്തിന് മാത്രമായിരിക്കും ഈ മാസം വരെ പ്രവർത്തനനാനുമതി. ഈ മാസം 21 വരെ ട്രക്കുകൾ ഡൽഹിയിൽ പ്രവേശിക്കുന്നത് തടഞ്ഞു. വർക്ക് ഫ്രം ഹോമിന് കേന്ദ്രസർക്കാർ അനുകൂലമല്ലെങ്കിലും ജീവനക്കാരിൽ കാർപൂളിങ് ഉൾപ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊണ്ട് മാത്രം മലിനീകരണത്തിന്‍റെ തോത് വര്‍ധിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചപ്പോൾ കർഷകർക്ക് അനുകൂലമായ പരാമർശമാണ് സുപ്രിം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കത്തിക്കൽ ഒഴിവാക്കാൻ സാങ്കേതിക സഹായം എന്തുകൊണ്ട് കർഷകർക്ക് നൽകുന്നില്ലെന്നും പഞ്ച നക്ഷത്ര ഹോട്ടലിൽ ഇരുന്നു കർഷകരെ കുറ്റപ്പെടുത്തുകയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
കാർഷിക അവശിഷ്ടങ്ങൾ രണ്ടാഴ്ചയായി കത്തിക്കുന്നില്ലെന്നു ഹരിയാന അറിയിച്ചു. കാർഷിക അവശിഷ്ടങ്ങൾ സംസ്കരിക്കാൻ യന്ത്രങ്ങൾ വാങ്ങാൻ കേന്ദ്രസഹായം വേണമെന്ന് പഞ്ചാബ് ആവശ്യപ്പെട്ടു. ദീപാവലിക്ക് കർശന നിർദേശം ഉണ്ടായിട്ടും പടക്കം പൊട്ടിക്കൽ എത്രമാത്രം തടയാൻ കഴിഞ്ഞെന്നും കോടതി ചോദിച്ചു. ടിവി ചാനലുകളിൽ നടത്തുന്ന ചർച്ച ചില അജണ്ടകളുടെ അടിസ്ഥാനത്തിലാണെന്നും ബെഞ്ച് വിലയിരുത്തി അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും ഉന്നത തലയോഗത്തിലെ തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ ഉത്തരവിട്ടു. കോടതി ഉത്തരവിന് വേണ്ടി കാത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ നിസംഗതയെയും കോടതി വിമർശിച്ചു.
Adjust Story Font
16