Quantcast

ജനസംഖ്യാ വർധനവിന് കാരണം അമീർഖാനെപ്പോലുള്ളവർ: വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ആമിര്‍ഖാനെപ്പോലുള്ള ആളുകളാണ് രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥക്ക് കാരണക്കാരനെന്ന് ബി.ജെ.പി എം.പി സുധീര്‍ ഗുപ്ത. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ നിന്നുള്ള എം.പിയാണ് വിവാദ പ്രസ്താവന നടത്തിയത്. ആമിര്‍ഖാന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു എംപിയുടെ പ്രസ്താവന.

MediaOne Logo

Web Desk

  • Updated:

    12 July 2021 12:29 PM

Published:

12 July 2021 12:28 PM

ജനസംഖ്യാ വർധനവിന് കാരണം അമീർഖാനെപ്പോലുള്ളവർ: വിവാദ പ്രസ്താവനയുമായി ബിജെപി എംപി
X

ആമിര്‍ഖാനെപ്പോലുള്ള ആളുകളാണ് രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥക്ക് കാരണക്കാരനെന്ന് ബി.ജെ.പി എം.പി സുധീര്‍ ഗുപ്ത. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ നിന്നുള്ള എം.പിയാണ് വിവാദ പ്രസ്താവന നടത്തിയത്. ആമിര്‍ഖാന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു എംപിയുടെ പ്രസ്താവന.

രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥക്ക് ആമിര്‍ഖാനെപ്പോലുള്ളവരാണ് ഉത്തരവാദികള്‍. ഇത് രാജ്യത്തിന്റെ നിര്‍ഭാഗ്യമാണ്. ആമിര്‍ ഖാന്‍ തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. ആ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. രണ്ടാം ഭാര്യയില്‍ ഒരു കുട്ടിയുമുണ്ട്. മുത്തച്ഛന്റെ പ്രായത്തിലാണ് ഇപ്പോള്‍ മൂന്നാം ഭാര്യയെ അന്വേഷിക്കുന്നതെന്നും എം.പി പരിഹസിച്ചു.

യുപിയില്‍ യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ജനസംഖ്യാനയം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാതലത്തിലായിരുന്നു എം.പിയുടെ പ്രസ്താവന. ജനസംഖ്യാ നയത്തെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും സൂചിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടിലധികം കുട്ടികളുള്ള ദമ്പതിമാര്‍ക്ക് സര്‍ക്കാരാനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് യുപിയിലെ ജനസംഖ്യാ ബില്‍. ബില്ലിന്റെ ആദ്യ കരട് രൂപം സംസ്ഥാന നിയമകമ്മീഷന്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. രണ്ടിലധികം കുട്ടികള്‍ പാടില്ലെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story