ക്രിസ്ത്യൻ പള്ളികള്‍ക്കെതിരായ ആക്രമണം: സമസ്ത ക്രിസ്ത്യൻ സമാജത്തിന്‍റെ പ്രതിഷേധ മാർച്ചിന് അനുമതിയില്ല
ക്രിസ്ത്യന്‍ സ്ഥാപനങ്ങളും പള്ളികളും മുംബൈയില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ക്രിസ്ത്യൻ സമാജം പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചത്
മുംബൈ: ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നതിനെതിരെ സമസ്ത ക്രിസ്ത്യൻ സമാജം പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു. മഹാരാഷ്ട്രയിലെ ബൈക്കുളയിൽ നിന്നുള്ള പ്രതിഷേധ മാർച്ചിന് മുംബൈ പൊലീസാണ് അനുമതി നിഷേധിച്ചത്. മുംബൈ ആസാദ് മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
ക്രിസ്ത്യന്‍ സ്ഥാപനങ്ങളും പള്ളികളും മുംബൈയില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ക്രിസ്ത്യൻ സമാജം പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചത്. ബാന്ദ്രയിൽ പള്ളി തകർത്ത് ഒരു മാസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ പോലും ഇട്ടില്ലെന്ന് സമാജം ഭാരവാഹികള്‍ പറയുന്നു. 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സെമിത്തേരി പൊളിച്ചുമാറ്റുന്നതിലും പ്രതിഷേധമുണ്ട്. എല്ലാ സഭകളെയും ഉള്‍പ്പെടുത്തിയാണ് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്.
ബൈക്കുളയിൽ നിന്ന് ആസാദ് മൈതാനത്തേക്ക് മാര്‍ച്ച് ചെയ്യാനായിരുന്നു തീരുമാനം. ഈ മാര്‍ച്ചിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. അതേസമയം ആസാദ് മൈതാനിയില്‍ പ്രതിഷേധ യോഗം ചേരാന്‍ അനുമതിയുണ്ട്. അവിടെ നേരിട്ടെത്തി പ്രതിഷേധയോഗം സംഘടിപ്പിക്കാനാണ് തീരുമാനം.
Adjust Story Font
16