Quantcast

രാജ്യത്ത് കോവാക്‌സിന്‍ - കോവീഷില്‍ഡ് കൂട്ടിക്കലര്‍ത്തിയുള്ള പഠനത്തിന് അനുമതി

പരീക്ഷണം വിജയിച്ചാല്‍ മിക്‌സഡ് ഡോസ് വിതരണം രാജ്യത്ത് ആരംഭിക്കും.

MediaOne Logo

Web Desk

  • Updated:

    2021-08-11 06:22:11.0

Published:

11 Aug 2021 6:19 AM GMT

രാജ്യത്ത് കോവാക്‌സിന്‍ - കോവീഷില്‍ഡ് കൂട്ടിക്കലര്‍ത്തിയുള്ള പഠനത്തിന് അനുമതി
X

രാജ്യത്ത് വാക്‌സിന്‍ മിശ്രണം പഠിക്കാന്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതി. കോവീഷില്‍ഡും കോവാക്‌സിനും കൂട്ടിക്കലര്‍ത്തിയുള്ള പഠനത്തിനാണ് അനുമതി നല്‍കിയത്. മിക്‌സഡ് ഡോസ് ഫലപ്രദമാണെന്ന് നേരത്തെ ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ നടത്തിയിരുന്ന വാക്‌സിന്‍ മിശ്രണത്തെ കുറിച്ചുള്ള പഠനത്തില്‍ നിന്നെല്ലാം അനുകൂല ഫലങ്ങളായിരുന്നു ലഭിച്ചത്. ഇതിന്റെ പശ്ചാതലത്തിലാണ് പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയത്. തമിഴ്‌നാട് വെല്ലൂരിലുള്ള ക്രിസത്യന്‍ മെഡിക്കല്‍ കോളേജിലാണ് മിശ്രിത വാക്‌സിന്‍ പഠനവും ശേഷം പരീക്ഷണവും നടക്കുന്നത്.

മുന്നൂറ് പേരില്‍ പഠനം നടത്തിയ ശേഷം മനുഷ്യരില്‍ പരീക്ഷിക്കാനാണ് പദ്ധതി. പരീക്ഷണം വിജയിച്ചാല്‍ മിക്‌സഡ് ഡോസ് വിതരണം രാജ്യത്ത് ആരംഭിക്കും. കോവിഡ് വാക്‌സിന്‍ എടുക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പനിപോലുള്ളവക്ക് കോവീഷില്‍ഡും കോവാക്‌സിനും ചേര്‍ത്തുള്ള മിശ്രിതം ഫലപ്രദമാണെന്ന് ഐ.സി.എം.ആര്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

നേരത്തെ എബോള, എച്ച്.ഐ.വി രോഗങ്ങള്‍ക്കെതിരെ നടത്തിയ മിക്‌സഡ് ഡോസ് പരീക്ഷണം വിജയകരമായിരുന്നു. ഇതിന്റെ കൂടി പശ്ചാതലത്തിലാണ് വാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്ര അനുമതി നല്‍കിയിരിക്കുന്നത്.

TAGS :

Next Story