Quantcast

'ഭരണഘടനാപദവിയിലുള്ള വ്യക്തി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു' ; രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് ജഗ്ദീപ് ധൻകർ

സെബി വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-08-16 11:43:27.0

Published:

16 Aug 2024 9:31 AM GMT

ഭരണഘടനാപദവിയിലുള്ള വ്യക്തി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു ; രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് ജഗ്ദീപ് ധൻകർ
X

ന്യൂഡൽഹി: സെബി മേധാവിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഉന്നമിട്ട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ' ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു പേരെടുത്ത് പറയാതെയുള്ള ധൻകറിന്റെ പ്രസ്താവന. നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആഖ്യാനങ്ങളെ പിന്തുണയ്ക്കുന്ന ഇത്തരം പരാമർശങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെബി മേധാവി മാധബി ബുച്ചിനും പങ്കാളിക്കും അദാനി ഗ്രൂപ്പിന്റെ രഹസ്യ നിഴൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. പിന്നാലെ മാധബി ബുച്ചിന്റെ രാജി രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് പാർലമെന്ററി സമിതിയെ നിയോഗിക്കണമെന്നും വിഷയത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ആരോപിച്ച് മാധബി ബുച്ച് തള്ളുകയായിരുന്നു.

TAGS :

Next Story