Quantcast

ഓയില്‍ ബോണ്ട് വഴി കോടികളുടെ നഷ്ടം; യു.പി.എ സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ദീപ് സിങ് പുരി

ബോണ്ടുകളില്‍ നിക്ഷേപിച്ച പണം സമയത്ത് തിരിച്ചുകൊടുക്കാത്തതുകൊണ്ട് കമ്പനികള്‍ക്ക് 1,500 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2021-09-03 02:30:14.0

Published:

3 Sep 2021 2:28 AM GMT

ഓയില്‍ ബോണ്ട് വഴി കോടികളുടെ നഷ്ടം; യു.പി.എ സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ദീപ് സിങ് പുരി
X

കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ ഇന്ധന നയം എൻ.ഡി.എ സര്‍ക്കാരിന് വലിയ നഷ്ടം വരുത്തിവച്ചുവെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. ബോണ്ടുകളില്‍ നിക്ഷേപിച്ച പണം സമയത്ത് തിരിച്ചുകൊടുക്കാത്തതുകൊണ്ട് കമ്പനികള്‍ക്ക് 1,500 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ നടപടി എണ്ണക്കമ്പനികളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ബാധിച്ചുവെന്നും വിഭവദാരിദ്ര്യത്തിലേക്ക് നയിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ട്വിറ്ററിലൂടെയാണ് മന്ത്രി മുന്‍ യു.പി.എ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്കെതിരേ രാഹുല്‍ ഗാന്ധി വിമര്‍ശനമഴിച്ചുവിട്ടതിനു തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ ട്വീറ്റ് പുറത്തുവന്നത്.

TAGS :

Next Story