അഭിഭാഷകരോടൊപ്പം സന്തോഷം പങ്കിട്ട് ഷാറൂഖ് ഖാന്‍
അഡ്വ.സതീഷ് മനേഷിന്‍റെയുടെ നേതൃത്വത്തിലുള്ള അഡ്വക്കേറ്റുകളുടെ സംഘമാണ് ആര്യന്‍ഖാന് വേണ്ടി വാദിച്ചത്
മകൻ ആര്യൻഖാന് ജാമ്യം ലഭിച്ചതിന് ശേഷം അഭിഭാഷകരോടൊപ്പമുള്ള ചിത്രം പങ്കു വച്ച് സൂപ്പർ താരം ഷാറൂഖ് ഖാൻ. പുഞ്ചിരിച്ച മുഖവുമായി അഡ്വക്കേറ്റുകളുമായി നിൽക്കുന്ന ചിത്രമാണ് ഷാറൂഖ് ഖാൻ പങ്കുവച്ചത്. അഡ്വ.സതീഷ് മനേഷിന്‍റെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻഖാന്‍റെ ജാമ്യത്തിനായുള്ള നിയമനടപടികൾക്ക് പുറകെയായിരുന്നു. ഇന്ന് വൈകീട്ടാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്.
'ഷാറൂഖ് വലിയ സന്തോഷത്തിലാണ്.മകന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പോരാട്ടം ഫലം കണ്ടിരിക്കുന്നു'. മനേഷിന്‍റെ പറഞ്ഞു. ആര്യൻ ഖാന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കേസിന്‍റെ തുടക്കം മുതൽ ആര്യൻഖാൻ മയക്കുമരുന്ന് കൈവശം വച്ചു എന്ന് തെളിയിക്കാൻ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും മനേഷിന്‍റെ കൂട്ടിച്ചേർത്തു.
അറസ്റ്റിലായി മൂന്നാഴ്ചക്ക് ശേഷമാണ് ആര്യൻഖാന് ജാമ്യം ലഭിക്കുന്നത്.ആര്യൻഖാൻ മയക്കുമരുന്നിന് അടിമയാണെന്നും ആര്യൻഖാന് ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എൻ.സി.ബി ബോംബെ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും ആര്യന്‍റെ കയ്യിൽ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്‍റെ പശ്ചാത്തലത്തിൽ ഇനിയും കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നേരത്തെ മുംബൈ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. തുടർന്നാണ് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കൂട്ടുപ്രതികളായ ആര്യന്‍റെ സുഹൃത്ത് അർബാസ് മെർച്ചന്‍റ്, മോഡൽ മുൺ മുൺ ധമേച്ച എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഒക്‌ടോബർ മൂന്നിനാണ് ക്രൂയിസ് ഷിപ്പിൽ നടന്ന പാർട്ടിക്കിടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ആര്യൻ പിടിയിലായത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയിൽനിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സർവീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു.
Adjust Story Font
16