'പി.വി. സിന്ധുവിനൊപ്പം ഐസ്ക്രീം കഴിച്ചു, നീരജ് ചോപ്രയുടെ ജാവലിൻ സമ്മാനം'; ഒളിമ്പിക്സിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കി മോദി
ബോക്സിംഗ് താരം ലൗലിനാ തന്‍റെ ബോക്സിംഗ് ഗ്ലൗസും പി വി സിന്ധു ബാഡ്മിന്‍റണ്‍ റാക്ക്റ്റും പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകി.
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങൾക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കിയ വിരുന്നിൽ മെഡൽ ജേതാക്കളും കോച്ചുമാരും പങ്കെടുത്തു. സമ്മാനങ്ങളുമായാണ് മെഡൽ ജേതാക്കളും പ്രധാനമന്ത്രിയെ കാണാനെത്തിയത്.
Prime Minister Narendra Modi meets Tokyo Olympics contingent in Delhi pic.twitter.com/STSLmuTCEL
— ANI (@ANI) August 16, 2021
കഴിഞ്ഞ ദിവസമാണ് ടോക്യോയിൽ അഭിമാനമായ കായിക താരങൾക്ക് പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. മെഡൽ നേടിയതിന് ശേഷം ഗോൾ പോസ്റ്റിന് മുകളിൽ കയറിയതിന്‍റെ വിശേഷങ്ങള്‍ പ്രധാനമന്ത്രി ഹോക്കി താരം ശ്രീജേഷിനോട് ചോദിച്ചു. പി.വി. സിന്ധുവിനൊപ്പം ഐസ്ക്രീം കഴിക്കാമെന്ന വാക്കും മോദി പാലിച്ചു. ടോക്യോയിൽ സ്വർണ്ണം നേടി തന്ന ജാവലിൻ നീരജ് ചോപ്ര പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. ബോക്സിംഗ് താരം ലൗലിനാ തന്‍റെ ബോക്സിംഗ് ഗ്ലൗസും പി.വി സിന്ധു ബാഡ്മിന്‍റണ്‍ റാക്ക്റ്റും പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകി.
ടോക്യാേയില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണ്ണമുള്‍പ്പടെ ഏഴ് മെഡലുകളാണ് ലഭിച്ചത്. അത്ലറ്റിക്സിലെ നീരജ് ചോപ്രയുടെ സ്വര്‍ണമെഡല്‍ ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഇതിന് മുമ്പ് അഭിനവ് ബിന്ദ്രയിലൂടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
Adjust Story Font
16