Quantcast

'51 മിനിറ്റ് പ്രസംഗത്തിൽ സൻസദ് ടിവി മോദിയെ കാണിച്ചത് 73 തവണ, രാഹുലിനെ 6 തവണ'; വിമർശിച്ച് കോൺഗ്രസ്

പാർലമെന്റ് നടപടികൾ കാണിക്കേണ്ടതിന് പകരം ക്യാമറാമാന്റെ ആരാധനയാണ് കണ്ടതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്

MediaOne Logo

Web Desk

  • Published:

    27 Jun 2024 11:55 AM GMT

PM Modi shown 12 times more than Rahul Gandhi on TV during President’s address: Jairam Ramesh
X

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തിനിടെ കൂടുതൽ തവണയും പ്രധാനമന്ത്രിയെ ചിത്രീകരിച്ചതിൽ സൻസദ് ടിവിയെ വിമർശിച്ച് കോൺഗ്രസ്. പാർലമെന്റ് നടപടികൾ കാണിക്കേണ്ടതിന് പകരം ക്യാമറാമാന്റെ ആരാധനയാണ് കണ്ടതെന്നും സൻസദ് പ്രതിപക്ഷത്തെ തഴഞ്ഞെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കുറിപ്പിന്റെ പൂർണരൂപം:

"രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ 51 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ആരെയാണ് സൻസദ് ടിവി ഏറ്റവും കൂടുതൽ ചിത്രീകരിച്ചത്?

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 73 തവണ

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ 6 തവണ

അതുപോലെ തന്നെ സർക്കാരിനൈ 108 തവണയാണ് സൻസദ് ടിവിയിൽ കാണിച്ചത്. പ്രതിപക്ഷത്തെ 18 തവണയും. പാർലമെന്റ് നടപടികൾ ചിത്രീകരിക്കുകയാണ് സൻസദ് ടിവിയുടെ ജോലി, ക്യാമറാമാൻമാരുടെ ആരാധന കാണിക്കലല്ല"

രാജ്യത്തിന്റെ പാർലമെന്ററി ചാനലാണ് സൻസദ് ടിവി. ലോക്‌സഭാ ടെലിവിഷനും രാജ്യസഭാ ടെലിവിഷനും സംയോജിപ്പിച്ച് 2021ലാണ് സൻസദ് ടിവി അവതരിപ്പിക്കുന്നത്. രണ്ട് സഭാനടപടികളും മറ്റ് പാർലമെന്റ് പരിപാടികളും ചാനൽ സംപ്രേഷണം ചെയ്യും.

TAGS :

Next Story