Quantcast

2024ലെ തെരഞ്ഞെടുപ്പിൽ തോറ്റ് മോദി വിദേശത്ത് സ്ഥിരതാമസമാക്കും: ലാലു പ്രസാദ് യാദവ്

'മോദിയാണ് ഇന്ത്യ വിടാന്‍ ആലോചിക്കുന്നത്. അദ്ദേഹം ഇത്രയധികം രാജ്യങ്ങൾ സന്ദർശിക്കാൻ അതാണ് കാരണം'

MediaOne Logo

Web Desk

  • Published:

    31 July 2023 5:54 AM GMT

PM Narendra Modi will settle abroad after losing Lok Sabha polls Lalu Prasad Yadav
X

ഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുണ്ടെന്ന് ആര്‍.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അദ്ദേഹം വിദേശത്ത് അഭയം തേടുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിനെതിരെ നരേന്ദ്ര മോദി 'ക്വിറ്റ് ഇന്ത്യ' മുദ്രാവാക്യം മുഴക്കിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ലാലു പ്രസാദ് യാദവിന്‍റെ പ്രതികരണം.

"മോദിയാണ് ഇന്ത്യ വിടാന്‍ ആലോചിക്കുന്നത്. അദ്ദേഹം ഇത്രയധികം രാജ്യങ്ങൾ സന്ദർശിക്കാൻ അതാണ് കാരണം. പിസയും മോമോസും ചൗ മേയും ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലം തേടുകയാണ് അദ്ദേഹം" - ലാലു പ്രസാദ് യാദവ് പറഞ്ഞു. ലാലു പ്രസാദ് യാദവിന്‍റെ പരാമര്‍ശത്തിനു പിന്നാലെ വേദിയില്‍ ചിരി പടര്‍ന്നു.

മുംബൈയിൽ നടക്കാനിരിക്കുന്ന ഇന്‍ഡ്യയുടെ യോഗത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ലാലു പ്രസാദ് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം താൻ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു- "നമ്മൾ ഐക്യം നിലനിർത്തുകയും ബി.ജെ.പിയെ പരാജയപ്പെടുത്തുകയും വേണം. നരേന്ദ്ര മോദി ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ഞങ്ങൾ ആ ശ്രമം പരാജയപ്പെടുത്തും". മണിപ്പൂരിൽ തുടരുന്ന സംഘർഷത്തിന് കേന്ദ്രസർക്കാരിനെ ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി.

മൂത്തമകനും ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധിതനായ ലാലു പ്രസാദ് യാദവ് അപൂര്‍വമായേ പൊതുവേദികളില്‍ എത്താറുള്ളൂ.

Summary- Rashtriya Janata Dal president Lalu Prasad on Sunday claimed Prime Minister Narendra Modi was worried about losing next year's Lok Sabha polls and looking for a sanctuary abroad

TAGS :

Next Story