'എന്തും ഫോർവേഡ് ചെയ്യും മുൻപ് പത്തുവട്ടം ചിന്തിക്കണം'; വ്യാജവാർത്തകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
''ഒരൊറ്റ വ്യാജവാർത്തയ്ക്ക് രാജ്യത്തിന്റെ മൊത്തം ആശങ്കയായി മാറാൻ കഴിയുന്ന മഞ്ഞുഗോളമാകാനുള്ള ശേഷിയുണ്ട്.''
ചണ്ഡിഗഢ്: വ്യാജവാർത്തകൾക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജവാർത്തകൾ രാജ്യത്തിനു ഭീഷണിയാണെന്ന് പറഞ്ഞ മോദി എന്തും ഫോർവേഡ് ചെയ്യുംമുമ്പ് പത്തു തവണ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. ഹരിയാനയിൽ 'ചിന്തൻ ശിബിരം' എന്ന പേരിൽ നടന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
''എന്തു വിവരവും ഫോർവേഡ് ചെയ്യുന്നതിനുമുൻപ് പത്തു തവണ ആലോചിക്കണം. വിവരങ്ങൾ സ്ഥിരീകരിച്ച ശേഷമേ വിശ്വസിക്കാവൂ. ഏതു വിവരവും നേരാണോ എന്ന് ഉറപ്പിക്കാനുള്ള സംവിധാനങ്ങൾ എല്ലാ പ്ലാറ്റ്‌ഫോമിലുമുണ്ട്. വിവിധ സ്രോതസുകളിൽ ബ്രൗസ് ചെയ്തുനോക്കിയാൽ അതേക്കുറിച്ചുള്ള പുതിയ വിവരം ലഭിക്കും.''-മോദി ചൂണ്ടിക്കാട്ടി.
ഒരൊറ്റ വ്യാജവാർത്തയ്ക്ക് രാജ്യത്തിന്റെ മൊത്തം ആശങ്കയായി മാറാൻ കഴിയുന്ന മഞ്ഞുഗോളമാകാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്ത തടയാൻ സാങ്കേതികരംഗത്ത് കൂടുതൽ മുന്നേറ്റം ആവശ്യമാണ്. വ്യാജവാർത്തയുടെ വസ്തുതാ പരിശോധന അനിവാര്യമാണ്. ഇതിൽ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുണ്ട്. ഫോർവേഡ് ചെയ്യുംമുൻപ് വിവരങ്ങൾ ഉറപ്പുവരുത്താവുന്ന സംവിധാനങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്നും മോദി ആവശ്യപ്പെട്ടു.
Summary: "Think 10 times before forwarding anything": PM Narendra Modi on fake news
Adjust Story Font
16