Quantcast

വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും; മോദി വാരാണസിയിലേക്ക് തിരിക്കും

അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു സർവസന്നാഹങ്ങളും കാമറാ സജ്ജീകരണങ്ങളുമായി കന്യാകുമാരിയിൽ മോദിയുടെ ധ്യാനം

MediaOne Logo

Web Desk

  • Published:

    1 Jun 2024 1:00 AM GMT

Prime Minister Narendra Modis meditation at Kanyakumari to end today, Lok Sabha 2024, Elections 2024
X

തിരുവനന്തപുരം/കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും.

അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരാണസിയിലേക്കാണ് തിരിക്കുക. 45 മണിക്കൂർ വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ നിരാഹാരം വ്രതം അനുഷ്ഠിച്ചായിരുന്നു ധ്യാനം. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയി കാമറകളിൽ പകർത്തി പ്രക്ഷേപണം ചെയ്തതിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

Summary: Prime Minister Narendra Modi's meditation at Kanyakumari to end today

TAGS :

Next Story