Quantcast

ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടത് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ: മനീഷ് സിസോദിയ

ഡല്‍ഹി മദ്യനയക്കേസിൽ തിഹാർ ജയിലില്‍ കഴിയുന്ന സിസോദിയ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് പരാമര്‍ശം

MediaOne Logo

Web Desk

  • Published:

    7 April 2023 5:42 AM GMT

Manish Sisodia
X

മനീഷ് സിസോദിയ

ഡല്‍ഹി: പ്രധാനമന്ത്രിയുടെ അക്കാദമിക് യോഗ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളുന്നയിച്ച് ജയിലില്‍ കഴിയുന്ന എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ കത്ത്. രാജ്യത്തിന്റെ പുരോഗതിക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെ ആവശ്യമുണ്ടെന്ന് സിസോദിയ പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു. ഡല്‍ഹി മദ്യനയക്കേസിൽ തിഹാർ ജയിലില്‍ കഴിയുന്ന സിസോദിയ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് പരാമര്‍ശം.


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളാണ് കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. "പ്രധാനമന്ത്രി വിദ്യാഭ്യാസം കുറഞ്ഞവനാണെങ്കിൽ അത് രാജ്യത്തിന് അപകടമാണ്. മോദിക്ക് സയന്‍സിനെക്കുറിച്ച് അറിയില്ല. മോദിക്ക് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് 60,000 സ്‌കൂളുകൾ അടച്ചുപൂട്ടിയതായി'' സിസോദിയ കത്തിൽ ആരോപിച്ചു.ഇന്ത്യയുടെ പുരോഗതിക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണെന്നും കത്തില്‍ പറയുന്നു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.



TAGS :

Next Story