Quantcast

'ഇന്ത്യ എന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നു'; പ്രതിപക്ഷ സഖ്യത്തിനെതിരെ പരാതി

26 പ്രതിപക്ഷ പാർട്ടികൾക്കെതിരെയാണ് ഡൽഹി ബരാഖംബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-07-19 15:18:00.0

Published:

19 July 2023 3:17 PM GMT

ഇന്ത്യ എന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നു; പ്രതിപക്ഷ സഖ്യത്തിനെതിരെ പരാതി
X

ഡൽഹി: ഇന്ത്യ എന്ന പേരിൽ പുതിയ സഖ്യം പ്രഖ്യാപിച്ചതിൽ 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ പരാതി. ഇന്ത്യ എന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അവിനിഷ് മിശ്ര എന്നയാളാണ് ഡൽഹി ബരാഖംബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒന്നിച്ച് അണിനിരക്കുകയെന്ന ലക്ഷ്യത്തോടെയാണ് 26 പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്ന് പേരിട്ടത്. ബംഗളൂരുവിൽ ചേർന്ന പ്രതിപക്ഷയോഗത്തിലാണ് സഖ്യത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. 'ജീതേഗാ ഭാരത്' (ഇന്ത്യ ജയിക്കും) എന്നാണ് സഖ്യത്തിന്റെ ടാഗ്‍ലൈൻ.

ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഈ പേര് തെരഞ്ഞെടുത്തത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. മുംബൈയിൽ ചേരുന്ന അടുത്ത യോഗത്തിൽ 11 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. യോഗത്തിൽ കണ്‍വീനറെ തീരുമാനിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story