Quantcast

സിദ്ദു മൂസേവാല വധം: ഗുണ്ടാ കുടിപ്പകയെന്ന് പൊലീസ്

എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല കൊല്ലപ്പെട്ടത്. പഞ്ചാബ് മാൻസയിലെ ജവഹർകേയിലെയിൽ വച്ചാണ് സിദ്ദു വെടിയേറ്റു മരിച്ചത്.

MediaOne Logo

Web Desk

  • Published:

    30 May 2022 2:29 AM GMT

സിദ്ദു മൂസേവാല വധം: ഗുണ്ടാ കുടിപ്പകയെന്ന് പൊലീസ്
X

ന്യൂഡൽഹി: പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് പഞ്ചാബ് പൊലീസ്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്വം ഏറ്റെടുത്തെന്നും പൊലീസ് അറിയിച്ചു.

എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല കൊല്ലപ്പെട്ടത്. പഞ്ചാബ് മാൻസയിലെ ജവഹർകേയിലെയിൽ വച്ചാണ് സിദ്ദു വെടിയേറ്റു മരിച്ചത്. മാൻസയിൽനിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണം. അക്രമികൾ സഞ്ചരിച്ച ഡൽഹി രജിസ്‌ട്രേഷൻ കാർ ഉൾപ്പെടെ രണ്ട് വാഹനങ്ങൾ പൊലീസ് കണ്ടെത്തി.

28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മാൻസയിൽനിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാർട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെടുകയായിരുന്നു.

TAGS :

Next Story