Quantcast

അജ്മീർ ദർഗയ്ക്ക് മേലുള്ള അവകാശവാദത്തെ നിയമപരമായി നേരിടുമെന്ന് ദർഗ കമ്മറ്റി

ഹിന്ദുസേനയുടെ ഹരജിയിൽ ന്യൂനപക്ഷകാര്യ മന്ത്രാലയം ഉടൻ മറുപടി നൽകും

MediaOne Logo

Web Desk

  • Updated:

    2024-11-29 02:52:47.0

Published:

29 Nov 2024 1:37 AM GMT

ajmer dargah
X

ഡല്‍ഹി: അജ്മീർ ദർഗയ്ക്ക് മേലുള്ള അവകാശവാദത്തെ നിയമപരമായി നേരിടുമെന്ന് ദർഗ കമ്മറ്റി. ഹിന്ദുസേനയുടെ ഹരജിയിൽ ന്യൂനപക്ഷകാര്യ മന്ത്രാലയം ഉടൻ മറുപടി നൽകും.അതേസമയം ആരാധനാലയ സംരക്ഷണ നിയമത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് ഭരണാധികാരികളും ബിജെപിയും നടത്തുന്നതെന്ന് രാജ്യസഭാംഗം പി. സന്തോഷ് കുമാർ മീഡിയവണിനോട് പറഞ്ഞു.

ബാബരി, ഗ്യാന്‍വാപി, ഷാഹി ജുമാ മസ്ജിദുകള്‍ക്ക് പിന്നാലെയാണ് അജ്മീര്‍ ദര്‍ഗയിലും അവകാശവാദമുയർത്തി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്.ബിജെപി സർക്കാർ ഭൂരിപക്ഷത്തിന് ഇടയിൽ മതപരമായ ഉള്ള ഏകീകരണം നടപ്പിലാക്കി രാഷ്ട്രീയ നേട്ടം കൊയ്യുകയാണെന്നും ഇന്ത്യയിലെ കോടതികൾ ഇപ്പോഴും മുൻവിധികളിൽ നിന്ന് മുക്തമായിട്ടില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു.

അജ്മീർ ദർഗയുടെ സ്ഥലത്ത് നേരത്തെ ഒരു ശിവക്ഷേത്രമുണ്ടായിരുന്നുവെന്നാണ് 1911 ലെ പുസ്തകം ഉദ്ധരിച്ചാണ് പുതിയ അവകാശവാദം.എന്നാൽ മൂന്ന് വർഷം മുമ്പ് തുടങ്ങിയ ഗൂഢാലോചനയാണിതെന്നും ആരുടെയും ആഗ്രഹം നടക്കാൻ പോകുന്നില്ലെന്നും വിഷയം നിയമപരമായി നേരിടും എന്നുമാണ് ദർഗ കമ്മിറ്റിയുടെ നിലപാട്. അതേസമയം ഹിന്ദു സേനയുടെ ഹരജിയിൽ ദർഗ കമ്മിറ്റി, ന്യൂനപക്ഷ മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവർ ഉടൻ മറുപടി നൽകിയേക്കും.

TAGS :

Next Story