2036ഓടെ ഇന്ത്യയിലെ ജനസംഖ്യ 152 കോടി കടക്കും,സ്ത്രീ അനുപാതം വര്‍ധിക്കും; കേന്ദ്ര റിപ്പോർട്ട്
സ്ത്രീ-പുരുഷ അനുപാതം 952 ആയി വർധിക്കും
ന്യൂഡൽഹി: 2036ഓടെ ഇന്ത്യയിലെ ജനസംഖ്യ 152.2 കോടി ആകുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ വിമൻ ആന്റ് മെൻ ഇന്ത്യ 2023 റിപ്പോർട്ട്. 2011 ഫെബ്രുവരിയിലെ ദേശീയ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 121, 08,54,977 കോടിയായിരുന്നു.
പുതിയ പഠനമനുസരിച്ച്, 2036-ൽ ജനസംഖ്യയുടെ 48.8 ശതമാനം സ്ത്രീകളായിരിക്കും. 2011-ൽ ഇത് 48.5 ശതമാനമായിരുന്നു. ഇതോടെ സ്ത്രീ-പുരുഷ അനുപാതം 952 ആയി വർധിക്കും. 2011ൽ 1000 പുരുഷന്മാർക്ക് 943 സ്ത്രീകൾ എന്നായിരുന്നു കണക്ക്.
കൂടാതെ 15 വയസിന് താഴെയുള്ളവരുടെ എണ്ണത്തിലും കുറവ് വരും. പ്രത്യുൽപാദനക്ഷമത കുറയുന്നതാണ് ഇതിന്റെകാരണം.60 വയസും അതിൽ കൂടുതലുമുള്ളവരുടെ അനുപാതം ഈ 25 വർഷത്തിനുള്ളിൽ വർധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പൊതുതെരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തം കൂടി.2017-18 മുതൽ 2022-23 വരെ പുരുഷന്മാരുടെ തൊഴിൽപങ്കാളത്ത നിരക്ക് 75.8 നിന്ന് 78.5 ആയി വർധിച്ചു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 23.3 ൽ നിന്ന് 37 ആയും വർധിച്ചിട്ടുണ്ട്.
2016 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം 20,24- 25,29 വയസിനുള്ളിൽ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം, 35-39 വയസിനുള്ളിൽ അമ്മയാകുന്നവരുടെ എണ്ണം വർധിച്ചതായും റിപ്പോർട്ട് പറയുന്നു.
Adjust Story Font
16