Quantcast

കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഷോക്കേറ്റു മരിച്ചു

ആറ്റൂർ സ്വദേശി ചിത്ര, മകൾ ആതിര മകൻ അശ്വിൻ എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    4 Oct 2023 2:12 AM

electrocution death
X

പ്രതീകാത്മക ചിത്രം

കന്യാകുമാരി: കന്യാകുമാരി ആറ്റൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഷോക്കേറ്റ് മരിച്ചു. ആറ്റൂർ സ്വദേശി ചിത്ര, മകൾ ആതിര മകൻ അശ്വിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം . വീട്ടിൽ വൈദ്യുതി കണക്ഷൻ പോയതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ചു സർവീസ് വയറിൽ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്.

അശ്വിന് ഷോക്കേറ്റത് കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിക്കും ഷോക്കേറ്റു. മക്കൾ രണ്ടു പേരും തറയിൽ വീണത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ചിത്രക്കും വൈദ്യുതാഘാതം ഏറ്റു.മൃതദേഹങ്ങൾ കുഴിത്തുറെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



TAGS :

Next Story