Quantcast

'ക്രൈസ്തവർക്കെതിരായ അക്രമണങ്ങൾ പരിശോധിക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകി';കൂടിക്കാഴ്ചക്ക് ശേഷം ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

ബിജെപി നടത്തുന്ന കൂടിക്കാഴ്ചകൾ സംവാദങ്ങളുടെ ഭാഗമായി കണ്ടാൽ മതിയെന്നും സന്ദർശനം കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ബിഷപ്പ്

MediaOne Logo

Web Desk

  • Updated:

    2023-04-15 12:41:59.0

Published:

15 April 2023 12:36 PM GMT

President assured to check attacks on Christians: Bishop Kuriakos Bharnikulangara
X

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവുയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. രാജ്യത്ത് ക്രൈസ്തവർക്കെതിരായ അക്രമണങ്ങൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അവ പരിശോധിക്കാമെന്ന് അവർ ഉറപ്പ് നൽകിയെന്നും ബിഷപ്പ് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അക്രമം വർധിക്കുകയാണെന്നും അവ അവസാനിപ്പിക്കാൻ എല്ലാ വിഭാഗം ആളുകളുമായി സംവാദങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിർബന്ധിത മതപരിവർത്തനം ഒരിടത്തും നടക്കുന്നില്ലെന്നും അത്തരം ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ചക്ക് ബിഷപ്പിനെ ക്ഷണിച്ചത്.

ബിജെപി നടത്തുന്ന കൂടിക്കാഴ്ചകൾ സംവാദങ്ങളുടെ ഭാഗമായി കണ്ടാൽ മതിയെന്നും സന്ദർശനം കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. രാഷ്ട്രീയ സമവാക്യങ്ങൾ പെട്ടെന്ന് ഒന്നും മറിമാറിയില്ലെന്നും പറഞ്ഞു. എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് പ്രതിരോധിക്കുന്നതാണ് നല്ലതെന്നും നമുക്കെന്തെങ്കിലും സംഭവിക്കുമ്പോൾ നാം സമ്പർക്കം പുലർത്തേണ്ടത് രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.



President assured to check attacks on Christians: Bishop Kuriakos Bharnikulangara

TAGS :

Next Story