വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ പ്രൈമറി സ്കൂളുകളിൽ ഇനി ഓൺലൈൻ ക്ലാസ് മാത്രം
തണുപ്പ് കൂടുന്നതോടെ ഡൽഹിയിലെ അന്തരീക്ഷം കൂടുതൽ മോശമാകുമെന്നാണ് കണക്കുകൂട്ടൽ
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ ഇനി ഓൺലൈൻ ക്ലാസ് മാത്രം. അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായായിരിക്കും ക്ലാസുകളെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി അറിയിച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി.
ഡൽഹിയിലെ പല പ്രദേശങ്ങളിലും എയർ ക്വോളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളിൽ ഇത് 473ന് മുകളിൽ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്. തണുപ്പ് കൂടുന്നതോടെ ഡൽഹിയിലെ അന്തരീക്ഷം കൂടുതൽ മോശമാകുമെന്നാണ് കണക്കുകൂട്ടൽ.
തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്‌മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തിൽ സ്‌മോഗിന്റെ സാനിധ്യം കാരണം 283 വിമാനങ്ങളാണ് വൈകിയത്.
Next Story
Adjust Story Font
16