Quantcast

'വിശുദ്ധ മാസം സമൂഹത്തിൽ ഐക്യം കൊണ്ടുവരട്ടെ'; റമദാൻ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്നലെയാണ് കേരളത്തിൽ റമദാൻ വ്രതം ആരംഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-24 13:58:40.0

Published:

24 March 2023 1:53 PM GMT

Prime Minister Narendra Modi wishes Ramadan
X

Prime Minister Narendra Modi

ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകൾ റമദാൻ വ്രതം ആരംഭിച്ച സാഹചര്യത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ ഇന്നാണ് അദ്ദേഹം ആശംസകൾ കൈമാറിയത്.

'റമദാന്റെ തുടക്കത്തിൽ ആശംസകൾ. ഈ വിശുദ്ധ മാസം നമ്മുടെ സമൂഹത്തിൽ ഐക്യവും സമൃദ്ധിയും കൊണ്ടുവരട്ടെ. പാവങ്ങളെ സേവിക്കേണ്ടതിന്റെ ആവശ്യകതയും ഈ മാസം ഊട്ടിയുറപ്പിക്കട്ടെ' നരേന്ദ്രമോദിയുടെ ഒപ്പോടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസീദ്ധീകരിച്ച ആശംസാകാർഡിൽ പറഞ്ഞു.

ഇന്നലെയാണ് കേരളത്തിൽ റമദാൻ വ്രതം ആരംഭിച്ചത്. വ്രതം അനുഷ്ടിച്ച് ആരാധനാ കർമ്മങ്ങൾ അധികരിപ്പിച്ച് ഇസ്‌ലാം മത വിശ്വാസികൾ ആത്മസംസ്‌കരണത്തിനായി പരിശ്രമിക്കുകയാണ്. ദാനദർമ്മങ്ങൾ വർധിക്കുന്ന മാസം കൂടിയാണ് റമദാൻ. ചന്ദ്രപ്പിറ ദർശിച്ചതോടെ വിശ്വാസികൾ റമദാനിൻറെ പുണ്യദിനങ്ങളിലേക്ക് പ്രവേശിച്ചിരുന്നു. ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. നോമ്പിനും നമസ്‌കാരത്തിനും ഒപ്പം ഖുർആൻ പാരായണത്തിനും പഠനത്തിനും വിശ്വാസികൾ കൂടുതൽ സമയം കണ്ടെത്തും.

Prime Minister Narendra Modi wishes Ramadan

TAGS :

Next Story