Quantcast

'എല്ലാപാർട്ടികളും നൽകുന്ന പരാതികൾ ഒരേ പോലെ പരിഗണിക്കുന്നില്ല'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്കാഗാന്ധി

തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് അനുകൂല അന്തരീക്ഷമെന്നും പ്രിയങ്ക മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    2024-05-15 03:24:23.0

Published:

15 May 2024 2:56 AM GMT

Election Commission,Priyanka Gandhi ,Election2024,LokSabha2024,പ്രിയങ്കാ ഗാന്ധി,ലോക്സഭാ തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്കാ ഗാന്ധി,കോണ്‍ഗ്രസ്,ഇന്‍ഡ്യ മുന്നണി
X

അമേഠി: എല്ലാപാർട്ടികളും നൽകുന്ന പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരേ പോലെ പരിഗണിക്കുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.എല്ലാപാർട്ടികളും നൽകുന്ന പരാതികൾ ഒരേ പോലെ പരിഗണിക്കണമെന്നും പ്രിയങ്ക മീഡിയവണിനോട് പറഞ്ഞു.മോദിക്കെതിരെ നടപടി വൈകുന്നതിലാണ് പ്രിയങ്കയുടെ മറുപടി.

'തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് അനുകൂല അന്തരീക്ഷമാണ്.റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ജയിക്കും . അമേഠിയിൽ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. അമേഠിയിൽ ഇതിനു മുൻപും നെഹ്‌റുകുടുബത്തിനു പുറമെയുള്ളവർ എംപിമാരായിട്ടുണ്ട്. സതീഷ് ശർമ അടക്കമുള്ളവർ അമേഠിയിൽ ജയിച്ചു'.. പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേടിയിലുമായി ചെറുതും വലുതുമായ 15 പൊതുയോഗങ്ങളിൽ എങ്കിലും പ്രിയങ്കാ ഗാന്ധി ദിവസേന പങ്കെടുക്കുന്നുണ്ട്.ഒരിടത്ത് മത്സരിക്കാതെ, പലയിടങ്ങളിൽ അതിവേഗം പാഞ്ഞെത്തുകയാണ് പ്രിയങ്ക.


TAGS :

Next Story