Quantcast

ആ ‘തീ’പടർന്നത് 25 രാജ്യങ്ങളിൽ​; കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട് ഒരു മാസം

കുറ്റകൃത്യങ്ങളിൽ നടപടിയും ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷയും ആവശ്യപ്പെട്ട് നൂറുകണക്കിനാളുകളാണ് വിവിധ രാജ്യങ്ങളിൽ പ്രതിഷേധിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-09-09 07:16:09.0

Published:

9 Sep 2024 7:12 AM GMT

ആ ‘തീ’പടർന്നത് 25 രാജ്യങ്ങളിൽ​; കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട്  ഒരു മാസം
X

കൊൽക്കത്ത: കൊൽക്കത്തയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി​ ഡോക്ടർ ​കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം അലയടിച്ചത് 25 ലേറെ രാജ്യങ്ങളിൽ. ഞായറാഴ്ച 25 രാജ്യങ്ങളിലെ 130 ഓളം നഗരങ്ങളിലാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. ജപ്പാൻ, ഓസ്‌ട്രേലിയ, തായ്‌വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വലുതും ചെറുതുമായ ഗ്രൂപ്പുകളായി ആരംഭിച്ച പ്രതിഷേധം യൂറോപ്പിലെയും യുഎസിലെയും നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് പശ്ചിമ ബംഗാളിലെ ആർജി കർ ആശുപത്രിയിൽ 31 കാരിയായ പി.ജി ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഒരുമാസം പിന്നിട്ടിട്ടും ​കൊൽക്കത്തയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

കൊലപാതകക്കേസിൽ പ്രതിയെയും കോളജിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ‘ഡ്യൂട്ടിയിലുണ്ടായിരുന്ന യുവഡോക്ടറോട് ചെയ്തത് ഹീനമായ കുറ്റകൃത്യമാണ്.സഹജീവിയോടുള്ള ക്രൂരത ഞങ്ങളെ തളർത്തുകയും ഞെട്ടിക്കുകയും ചെയ്യുന്നുവെന്ന്’ ആഗോള പ്രതിഷേധങ്ങളുടെ സംഘാടകയായ ദീപ്തി ജെയിൻ പറഞ്ഞു.

‘കുറ്റകൃത്യങ്ങളിൽ നടപടിയും ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷയും ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാരാണ് കാലിഫോർണിയ, സാൻ ഫ്രാൻസിസ്കോ തുടങ്ങിയയിടങ്ങളിൽ മനുഷ്യച്ചങ്ങലയുമായി ഒത്തുകൂടിയത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പ്രായഭേദമന്യേ ആളുകൾ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.

‘ഞങ്ങൾക്ക് സുരക്ഷയാണ് വേണ്ടത്, ജോലിസ്ഥലത്തെത്തുന്ന എല്ലാവർക്കും സുരക്ഷയുണ്ടാകണം’ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത​ ഡോക്ടർമാരിലൊരാളായ സുകൽപ ചൗധരി പറഞ്ഞു. ‘നമ്മുടെ ഭാവി തലമുറകൾ എങ്ങനെയാണ് ആ സ്ഥാപനങ്ങളിൽ ഇനി പോകുക. അവിടെ നിന്ന് എങ്ങനെവിദ്യാഭ്യാസം നേടും. വലിയ ആശങ്കയുണ്ടെന്നാണ് സ്റ്റോക്ക്ഹോമിലെ പ്രതിഷേധത്തിലുയർന്നത്.

പലയിടങ്ങളിലും കറുത്ത വസ്ത്രം ധരിച്ചാണ് പലരുമെത്തിയത്. 2012-ൽ ഡൽഹിയിൽ ഓടുന്ന ബസിൽ 23 കാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശകത്മായ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുതിൽ ഒരു മാറ്റവുണ്ടായിട്ടില്ലെന്നാണ് കൊൽക്കത്ത കേസ് കാണിക്കുന്നതെന്ന് സാമൂഹികപ്രവർത്തകർ പറഞ്ഞു. സിബിഐ കുറ്റകൃത്യം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

പീഡനത്തിന് ഇരയായി മരിച്ച വനിതാ ഡോക്ടറെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിലടക്കം രക്തസ്രാവമുണ്ടായി. മർദനത്തിൽ കണ്ണട പൊട്ടി ചില്ലു കണ്ണിൽ ആഴ്ന്നിറങ്ങിയിരുന്നു.വയറ്റിലും കഴുത്തിലുമടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട് . ഭിത്തിയിൽ തലയിടിപ്പിച്ചതിന്റെ തെളിവുകളും റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി സഞ്ജയ് റോയിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് വധ ശിക്ഷ വിധിക്കുക , ഇരയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക , ആശുപത്രികളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നത്.

TAGS :

Next Story